half of indian watch pirated movies, industry losses crores
പാതി ഇന്ത്യക്കാരും കാണുന്നത് 'മോഷ്ടിച്ച സിനിമകൾ'; 2023ൽ മാത്രം നഷ്ടം 22,400 കോടി രൂപ

പാതി ഇന്ത്യക്കാരും കാണുന്നത് 'മോഷ്ടിച്ച സിനിമകൾ'; 2023ൽ മാത്രം നഷ്ടം 22,400 കോടി രൂപ

സിനിമാ തിയറ്ററിൽ നിന്നുള്ള വ്യാജപതിപ്പുകൾ വഴി 13,700 രൂപയും ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് മോഷ്ടിച്ചതിലൂടെ 8,700 കോടി രൂപയുമാണ് നഷ്ടം.
Published on

ന്യൂഡൽഹി: ഇന്ത്യയിൽ 51 ശതമാനം പേരും കാണുന്നത് വ്യാജ സിനിമാപ്പതിപ്പുകളെന്ന് റിപ്പോർട്ട്. സിനിമാ പൈറസി മൂലം 2023ൽ മാത്രം ഇന്ത്യൻ സിനിമയ്ക്ക് 22,400 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും ഇവൈ, ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി പുറത്തു വിട്ട ദി റോബ് റിപ്പോർട്ട് പറയുന്നു.

സിനിമാ തിയറ്ററിൽ നിന്നുള്ള വ്യാജപതിപ്പുകൾ വഴി 13,700 രൂപയും ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് മോഷ്ടിച്ചതിലൂടെ 8,700 കോടി രൂപയുമാണ് നഷ്ടം.

ഇന്ത്യയിലെ ഡിജിറ്റൽ വിനോദോപാധികളുടെ വളർച്ച വേഗത്തിലാണ്. എന്നാൽ സിനിമാ പൈറസി ഈ വളർച്ചയുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതിനു തുല്യമാണ്. 2026 ൽ ദൃശ്യവിനോദങ്ങളിലൂടെ 14,600 കോടി രൂപ സമ്പാദിക്കാമെന്നാണ് പ്രതീക്ഷി. എന്നാൽ വ്യാജപതിപ്പുകൾ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും.

logo
Metro Vaartha
www.metrovaartha.com