

വിനായകന് നന്ദി പറഞ്ഞ് ജയിലർ 2; റിലീസ് ആഘോഷമാക്കി ആരാധകർ
രജനീകാന്തിന്റെ ജയിലർ 2 തിയെറ്ററിൽ എത്തിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. നടൻ വിനായകന് നന്ദി പറഞ്ഞു കൊണ്ടാണ് ജയിലർ 2 ആരംഭിക്കുന്നതു തന്നെ. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ ആദ്യ ഭാഗത്തിലെ വില്ലനായി എത്തിയത് വിനായകനായിരുന്നു. മലയാളം സംസാരിക്കുന്ന ധർമൻ എന്ന ക്രൂരനായ വില്ലനായാണ് വിനായകൻ ആദ്യഭാഗത്തിൽ എത്തിയത്. ചിത്രത്തിലെ അഭിനയം വിനായകന് വലിയ അഭിനന്ദനങ്ങൾ നേടിക്കൊടുത്തിരുന്നു.
ജയിലർ 2ൽ സൂപ്പർസ്റ്റാർ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളാണ് അണിനിരക്കുന്നത്. സുരാജ് വെഞ്ഞാറമൂടും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.
മകന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ എത്തുന്ന റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് രജനീകാന്ത് സിനിമയിൽ എത്തുന്നത്.