"അയാൾക്ക് വ്യൂസ് കിട്ടാൻ എന്നെ വലിച്ചിഴയ്ക്കുന്നു", മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഹൻസിക

പ്രശ്നവുമായി ഒരു ബന്ധവുമില്ലാത്ത തന്‍റെ പേര് ഉപയോഗിച്ച് തമ്പ്നെയിലുകൾ ചെയ്ത യൂട്യൂബർക്കെതിരെയാണ് ഹൻസിക രംഗത്തെത്തിയത്
hansika krishna against youtuber

ഹൻസിക കൃഷ്ണ

Updated on

നടി അഹാന കൃഷ്ണയും അമ്മൂമ്മയും തമ്മിലുള്ള കുടുംബ വഴക്ക് വലിയ വാർ‌ത്തയാവുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും രംഗത്തുണ്ട്. ഇപ്പോൾ ഈ പ്രശ്നത്തിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൻസിക കൃഷ്ണ. പ്രശ്നവുമായി ഒരു ബന്ധവുമില്ലാത്ത തന്‍റെ പേര് ഉപയോഗിച്ച് തമ്പ്നെയിലുകൾ ചെയ്ത യൂട്യൂബർക്കെതിരെയാണ് ഹൻസിക രംഗത്തെത്തിയത്.

വ്യൂസ് കിട്ടാൻ ഒരു യൂട്യൂബർ താൻ ഭാഗമല്ലാത്ത ഒരു വിഷയത്തിൽ തന്‍റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുകയാണ്. ഇയാൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഹൻസിക കുറിച്ചു. അതുൽ വ്ലോഗ് എന്ന യൂട്യൂബർക്കെതിരേയാണ് ഹൻസിക രംഗത്തെത്തിയത്. ഹൻസിക കാരണമാണ് അമ്മൂമ്മ എല്ലാവരേയും കുറ്റം പറഞ്ഞത് എന്നാണ് ഇയാൾ ക്യാപ്ഷനായി കുറിച്ചത്. ഇതിന് എതിരെയാണ് താരം രംഗത്തെത്തിയത്.

editorial

അഹാനയുടെ പുതിയ വിഡിയോയിൽ പറയുന്ന കാര്യങ്ങളിൽ എനിക്ക് യാതൊരു ബന്ധവുമില്ല. ഈ യൂട്യൂബർ എന്നെ തുടർച്ചയായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിലും വ്യൂസ് കിട്ടാൻ വേണ്ടി ഇയാൾ അയാൾ എന്‍റെ പേരും ഫോട്ടോയും ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നെ മനഃപൂർവം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ അതിക്രമം അവസാനിപ്പിച്ചില്ലെങ്കിൽ അയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ഞാൻ അറിയിക്കുന്നു.- ഹൻസിക കുറിച്ചു. മറ്റൊരു യൂട്യൂബറും ഹൻസികയുടെ പേര് പ്രശ്നത്തിലേക്ക് വലിച്ചിഴച്ചിരുന്നു. ഇയാളുടെ ചിത്രവും ഹൻസിക പങ്കുവച്ചിട്ടുണ്ട്.

സിന്ധു കൃഷ്ണയുടെ അമ്മയുമായി ബന്ധപ്പെട്ടാണ് വിവാദം. അമ്മൂമ്മയെ സിന്ധുവും കുടുംബവും നോക്കുന്നില്ല എന്ന് ആരോപിച്ച് ബന്ധുവായ തൻവി രംഗത്തെത്തുകയായിരുന്നു. തുടർന്ന് അമ്മൂമ്മയുമായുള്ള പ്രശ്നങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് അഹാന രംഗത്തെത്തി. അമ്മൂമ്മ സ്ഥിരം പ്രശ്നക്കാരിയാണ് എന്നാണ് അഹാന ആരോപിച്ചത്. പിന്നാലെ അഹാന തന്നെ അസഭ്യം പറഞ്ഞെന്നും തല്ലാൻ വന്നെന്നും പറഞ്ഞുകൊണ്ട് അമ്മൂമ്മയും എത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com