'ഛുട്കി'യെ പിരിഞ്ഞ് വിവാഹിതനായി 'ഛോട്ടാ ഭീം'; ആരാധകരുടെ ഹൃദയം തകർക്കുന്ന വൈറൽ കഥ|Video

ഛോട്ടാ ഭീമിന്‍റെ ഓർമയിൽ വിഷമിക്കുന്ന ഛുട്കിക്ക് ആശ്വാസമേകാൻ എത്തുന്നത് ഭീമിന്‍റെ എതിരാളിയായ കാലിയയാണ്.
'ഛുട്കി'യെ പിരിഞ്ഞ് വിവാഹിതനായി 'ഛോട്ടാ ഭീം'; ആരാധകരുടെ ഹൃദയം തകർക്കുന്ന വൈറൽ കഥ|Video

കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയം ഒരു പോലെ കീഴടക്കിയ ആനിമേഷൻ കഥാപാത്രങ്ങളാണ് ഛോട്ടാ ഭീമും കൂട്ടുകാരായ ഛുട്കിയും രാജുമെല്ലാം. ഭീമും ഛുട്കിയും എന്നും ഒരുമിച്ചുണ്ടാകണമെന്നാണ് ആരാധകർ ആശിച്ചിരുന്നത്. വളർന്നപ്പോൾ അവർക്കെന്ത് സംഭവിച്ചിരിക്കും? ഛോട്ടാ ഭീമും ഛുട്കിയും മുതിർന്നാൽ സംഭവിച്ചേക്കാവുന്ന ഹൃദയഭേദകമായൊരു കഥയാണിപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. തിയെറ്റർഹോളിക് എന്ന ഇൻസ്റ്റ പേജിലാണ് ഛോട്ടാഭീമും ഛുട്കിയും മുതിർന്നാലത്തെ കഥ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഥയുടെ ആദ്യഭാഗത്തിൽ ഛുട്കിയെ പിരിഞ്ഞ് ഇന്ദുമതിയെന്ന രാജകുമാരിയെ ഛോട്ടാ ഭീം വിവാഹം കഴിക്കുന്നതും ഛുട്കി അതു കണ്ട് വിഷമിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

രണ്ടാമത്തെ ഭാഗത്തിലാണ് കഥയുടെ ട്വിസ്റ്റ്. ഛോട്ടാ ഭീമിന്‍റെ ഓർമയിൽ വിഷമിക്കുന്ന ഛുട്കിക്ക് ആശ്വാസമേകാൻ എത്തുന്നത് ഭീമിന്‍റെ എതിരാളിയായ കാലിയയാണ്.

ഒടുവിൽ അവരിരുവരും ഒരുമിക്കുന്നത് ഛോട്ടാ ഭീം അമ്പരപ്പോടെ നോക്കി നിൽക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ഇതിനിടെ 30 മില്യൺ പേരാണ് റീൽ കണ്ടിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com