ബോളിവുഡിലെ ഡ്രീം ഗേൾ, പാർലമെന്‍റിലെ ജനപ്രതിനിധി; എന്തുകൊണ്ട് സിനിമയിൽ സജീവമല്ല? മനസ് തുറന്ന് ഹേമ മാലിനി

ചലചിത്ര നിർമാണ രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങളുമായി തനിക്ക് പൊരുത്തപ്പെടാൻ പ്രയാസമാണെന്നാണ് നടി പറയുന്നത്
hema malini explains why she is not active in films

ഹേമ മാലിനി

Updated on

ഒരുപാട് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച് ആരാധകരുടെ മനം കവർന്ന നടിയാണ് ഹേമ മാലിനി. ബോളിവുഡിന്‍റെ ഡ്രീം ഗേൾ എന്നായിരുന്നു ഇവരെ ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ താൻ നിലവിൽ സിനിമയിൽ സജീവമല്ലാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

സിനിമാ വ‍്യവസായത്തിന്‍റെ സുവർണ കാലഘട്ടത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് തന്‍റെ ഭാഗ‍്യമാണെന്നു പറഞ്ഞ താരം അന്ന് നിരവധി മികച്ച ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.

പ്രത‍്യേകിച്ച് സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളായിരുന്നുവെന്നും നടി പറയുന്നു. എന്നാൽ ഇന്ന് ചലചിത്ര നിർമാണ രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങളുമായി തനിക്ക് പൊരുത്തപ്പെടാൻ പ്രയാസമാണെന്നാണ് നടി പറയുന്നത്. നിലവിലത്തെ സിനിമകളുടെ നിർമാണം പൂർണമായും വ‍്യത‍്യസ്തമാണെന്നും നടി കൂട്ടിച്ചേർത്തു.

1970-80 കളിൽ ഇന്ത‍്യൻ സിനിമയിലെ ഒഴിവാക്കാൻ കഴിയാത്ത താരമായിരുന്നു ഹേമ മാലിനി. 2020ൽ പുറത്തിറങ്ങിയ ഷിംല മിർച്ചി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് ഹേമ. ബിജെപിയിലൂടെയാണ് ഹേമയുടെ രാഷ്ട്രീയ പ്രവേശനം. 2014, 2019 വർഷങ്ങളിൽ മഥുര മണ്ഡലത്തിൽ നിന്നും പാർലമെന്‍റിലെത്തി. 2024ൽ മഥുരയിൽ നിന്നും വീണ്ടും ജയിച്ചു.

logo
Metro Vaartha
www.metrovaartha.com