30 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഏക ഇന്ത്യൻ നടി; അറിയാം താരങ്ങളുടെ പ്രതിഫലം

കൽക്കി 2898 എഡി എന്ന ചിത്രത്തിൽ ദീപിക പദുക്കോൺ 20 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയിരുന്നത്.
Highest paid Indian actress

30 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഏക ഇന്ത്യൻ നടി; അറിയാം താരങ്ങളുടെ പ്രതിഫലം

Updated on

ഒരു സിനിമയ്ക്ക് 30 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഏക ഇന്ത്യൻ നടി...പ്രതിഫലക്കാര്യത്തിൽ ബോളിവുഡ് എക്കാലത്തും ആഘോഷിക്കുന്ന നടിമാരെ എല്ലാം പിന്നിലാക്കി പ്രിയങ്ക ചോപ്ര ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. അതും ദീർഘകാലം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവിൽ. മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രിയങ്ക വമ്പൻ പ്രതിഫലം വാങ്ങുന്നത്. ആറു വർഷത്തിനു ശേഷമാണ് ഇന്ത്യൻ സിനിമയിലേക്ക് താരം തിരിച്ചെത്തുന്നത്. 20 വർഷത്തിനു ശേഷം പ്രിയങ്ക ദക്ഷിണേന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ഇതിനു മുൻപും പ്രതിഫലക്കാര്യത്തിൽ പ്രിയങ്ക ഒട്ടും പുറകിലായിരുന്നില്ല. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്ത സിറ്റഡലിനു വേണ്ടി 41 കോടി രൂപയാണ് താരം വാങ്ങിയത്. 2016 ലെ ജയ് ഗംഗാജൽ എന്ന ചിത്രത്തിനു ശേഷം സൊനാലി ബോസിന്‍റെ ദി സ്കൈ ഇസ് പിങ്ക് എന്ന ചിത്രത്തിലും അഭിനയിച്ചു.

കൽക്കി 2898 എഡി എന്ന ചിത്രത്തിൽ ദീപിക പദുക്കോൺ 20 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയിരുന്നത്. ആലിയ ഭട്ട് 15 കോടി രൂപയും കരീന കപൂർ, കത്രീന കൈഫ്, കിയാര അദ്വാനി, നയൻതാര, സാമന്ത എന്നിവർ 10 കോടി രൂപയുമാണ് പ്രതിഫലം വാങ്ങുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com