'റോക്കിഭായ്' വീണ്ടുമെത്തുന്നു; കെജിഎഫിന്‍റെ മൂന്നാം ഭാഗം 2025ൽ റിലീസ് ചെയ്യും

അടുത്ത വർഷം ഒക്റ്റോബറോടു കൂടി ചിത്രീകരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
യഷ് കെജിഎഫിൽ
യഷ് കെജിഎഫിൽ
Updated on

മുംബൈ: കന്നഡ സൂപ്പർ സ്റ്റാർ യഷ് നായകനായെത്തിയ പാൻ ഇന്ത്യൻ സൂപ്പർഹിറ്റ് ചിത്രം കെജിഎഫിന്‍റെ മൂന്നാം ഭാഗം ഒരുങ്ങുന്നു. കെജിഎഫിന്‍റെ മൂന്നാംഭാഗം 2025ൽ തിയെറ്ററുകളിലെത്തുമെന്ന് ഹോമബിൾ ഫിലിംസ് പ്രഖ്യാപിച്ചു.ഡിസംബർ 21ന് കെജിഎഫിന്‍റെ അഞ്ചാം വാർഷികാഘോഷത്തിൽ മൂന്നാം ഭാഗത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ പറഞ്ഞു.

നിലവിൽ സംവിധായകനും നിർമാതാക്കളും അഭിനേതാക്കളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ഒക്റ്റോബറോടു കൂടി ചിത്രീകരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കെജിഎഫ് എന്ന സ്വർണഖനിയെ അടക്കിവാണിരുന്നവരെയും അവരെ പരാജയപ്പെടുത്താനായെത്തിയ റോക്കി ഭായിയെയും ചുറ്റിപ്പറ്റിയുള്ള കെജിഎഫിന്‍റെ ആദ്യ ചാപ്റ്റർ 2018ലാണ് പുറത്തിറങ്ങിയത്. ചിത്രം സൂപ്പർഹിറ്റായതോടെ 2022ൽ രണ്ടാം ഭാഗം തിയെറ്ററിലെത്തി. രണ്ടു ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. കെജിഎഫിന്‍റെ അടുത്ത ഭാഗത്തിനു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com