ഹണി സിങ്ങിന്‍റെ അനന്തിരവൻ വാഹനാപകടത്തിൽ മരിച്ചു, ഇരുണ്ട പതിറ്റാണ്ടെന്ന് ഗായകൻ

അനന്തരവന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹണി സിങ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവച്ചു
Honey Singh's nephew killed in car crash

വിദിത് ഒലക്, ഹണി സിങ്

Updated on: 

ജലന്ധർ: പഞ്ചാബിലെ ജലന്ധറിലുണ്ടായ വാഹനാപകടത്തിൽ ഗായകൻ ഹണി സിങ്ങിന്‍റെ അനന്തിരവന് ദാരുണാന്ത്യം. പഞ്ചാബി സംഗീത കമ്പനിയായ സ്പീഡ് റെക്കോർഡ്സിന്‍റെ ഉടമയായ ദിനേഷിന്‍റെ മകൻ വിദിത് ഒലക് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു ബർത്ത് ഡേ പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അനന്തരവന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹണി സിങ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവച്ചു. തനിക്ക് ഇത് ഇരുണ്ട പതിറ്റാണ്ടാണ് എന്നാണ് ഹണി സിങ് കുറിച്ചത്. അനന്തിരവന്‍റെ വിയോഗം തന്നെ തകർത്തെന്നും ഗായകൻ കുറിച്ചു.

വിദിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തും അപടകത്തിൽ മരിച്ചു. പപ്പി സ്വീറ്റ്സിന്‍റെ ഉടമയുടെ മകനായ ആരവ് തൽവാറാണ് മരിച്ചത്. പൊലീസ് ലൈൻ ഏരിയയ്ക്ക് സമീപത്തെ ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്. ഇരുവരും സുഹൃത്തിന്‍റെ ബർത്ത്ഡേ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ മുനിസിപ്പാലിറ്റി ജീവനക്കാർ ഫ്ലൈ ഓവർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും യാത്രചെയ്തിരുന്ന ഫോക്സ് വാഗൻ കാർ റോഡിന് അരികിൽ പാർക് ചെയ്തിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ ട്രോക്‌ടർ ട്രോളിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.