ഹൃദയം കീഴടക്കി ഹൃദയപൂർവം; ബോക്സ് ഓഫിസിൽ എത്ര നേടി‍?

50 കോടി ക്ലബിലെത്തി ഹൃദയപൂർവം
hridayapoorvam box office collection updates

ഹൃദയം കീഴടക്കി ഹൃദയപൂർവം; ബോക്സ് ഓഫിസിൽ എത്ര നേടി‍?

Updated on

മോഹൻലാൽ സത‍്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ഹൃദയപൂർവം. തെന്നിന്ത‍്യയിൽ ഒരുപാട് ആരാധകരുള്ള മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.

തിയെറ്ററിൽ റിലീസ് ചെയ്ത് രണ്ടാഴ്ച കടക്കുന്നതിനിടെ ചിത്രം 50 കോടി ക്ലബിലെത്തി. റിലീസ് ചെയ്ത് 7 ദിവസം പൂർത്തിയായപ്പോഴാണ് ആഗോള ബോക്സ് ഓഫിസിൽ ചിത്രം 50 കോടി കളക്ഷൻ നേടിയിരിക്കുന്നത്.

മോഹൻലാലിനും മാളവികയ്ക്കും പുറമെ സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. അഖിൽ സത്യന്‍റെ കഥക്ക് ടി.പി. സോനുവാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com