
ലോകത്തിലെ ഏറ്റവും സൗന്ദര്യമേറിയ പുരുഷന്മാരുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ച് ബോളിവുഡ് താരം ഹൃതിക് റോഷൻ. ടെക്നോസ്പോർട്സ് ഡോട് കോ ഡോട്ട് ഇൻ ആണ് സർവേ നടത്തിയത്. പട്ടികയിൽ അഞ്ചാം സ്ഥാനമാണ് ഹൃതിക്കിന്. കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസിലെ ഗായകൻ വി എന്നറിയപ്പെടുന്ന കിം തെ യുങ് ആണ് ഒന്നാം സ്ഥാനത്ത്.
ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റ് രണ്ടാംസ്ഥാനവും റോബർട്ട് പാറ്റിസൺ മൂന്നാം സ്ഥാനവും നേടി. കനേഡിയൻ മോഡൽ നോവ മിൽസ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ക്രിസ് ഇവാൻസ്, ഹെൻറി കാവിൽ, ടോം ക്രൂസ്, ബ്രാഡ്‌ലി കൂപ്പർ എന്നിവരും പത്തു പേരുടെ പട്ടികയിലുണ്ട്.