"എല്ലാവരോടും ക്ഷമ ചോദിക്കുന്നു"; രാമായണത്തിന്‍റെ പ്രഥം സങ്കൽപ് വേദിയിൽ രൺബീർ കപൂർ

ജൂലൈ 24-നാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്.
"I apologize to everyone": Ranbir Kapoor at the 'Ramayana: Pratham Sankalp' event

രൺബീർ കപൂർ

Updated on

ബിഗ്ബജറ്റ് ചിത്രം രാമായണത്തിന്‍റെ പ്രഥം സങ്കൽപ് വേദിയിൽ കറുത്ത കണ്ണട ധരിച്ചെത്തി നടൻ രൺബീർ കപൂർ. വേദിയിലെത്തിയ താരം ആദ്യം തന്നെ ഇതിന് ആരാധകരോട് ക്ഷമ ചോദിച്ചു, "എല്ലാവർക്കും നമസ്കാരം. കറുത്ത കണ്ണട ധരിച്ചെത്തിയതിന് ഞാൻ നിങ്ങളോടെല്ലാം ക്ഷമ ചോദിക്കുന്നു. എന്‍റെ കണ്ണുകളിൽ നേരിയ ഇൻഫെക്ഷൻ (അണുബാധ) ഉണ്ട്. പക്ഷേ, ഈ ശുഭാവസരത്തിൽ എന്‍റെ മനസ്സിൽ എല്ലാവരോടും 'അഫെക്ഷൻ' (സ്നേഹം) മാത്രമാണുള്ളത്. അതുകൊണ്ട് ദയവായി ആരും ഇത് തെറ്റായി വിചാരിക്കരുത്," രൺബീർ പറഞ്ഞു.

പഴയകാല ദൂരദർശൻ രാമായണ പരമ്പരയിൽ ശ്രീരാമൻ എന്ന കഥാപാത്രം അനശ്വരമാക്കിയ പ്രശസ്ത താരം അരുൺ ഗോവിലിനോട് വേദിയിൽ വെച്ച് ആദരവ് പ്രകടിപ്പിച്ചത് ചടങ്ങിലെ ഏറ്റവും വൈകാരികമായ നിമിഷമായി മാറി. പുതിയ ചിത്രത്തിൽ ദശരഥ മഹാരാജാവായി അരുൺ ഗോവിലും വേഷമിടുന്നുണ്ട്. സദസ്സിലിരുന്ന അരുൺ ഗോവിലിനെ അഭിസംബോധന ചെയ്തുകൊണ്ട് രൺബീർ സംസാരിച്ചു. രൺബീർ പേര് വിളിച്ചതും ബഹുമാനപൂർവ്വം എഴുന്നേറ്റ അരുൺ ഗോവിലിനോട് ഇരിക്കാൻ അഭ്യർഥിച്ചുകൊണ്ട് താരം വാക്കുകൾ തുടർന്നു, "വർഷങ്ങളായി താങ്കൾ ഈ കഥാപാത്രത്തെ എത്രയോ മനോഹരമായും ആത്മാർഥതയോടും അന്തസ്സോടും കൂടിയാണ് ജനങ്ങളിലെത്തിച്ചത്.

രാമാനന്ദ് സാഗറിന്‍റെ രാമായണം കണ്ടിട്ടുള്ള ഏതൊരാളും താങ്കളിൽ നിന്ന് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. താങ്കൾ ചെയ്തതിന്‍റെ ചെറിയൊരു ശതമാനമെങ്കിലും ശ്രീരാമനെ സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ എനിക്ക് സാധിച്ചാൽ, എന്‍റെ കഠിനാധ്വാനം സഫലമായി എന്ന് ഞാൻ കരുതും. കുട്ടിക്കാലം മുതൽക്കേ ഭഗവാൻ ശ്രീരാമന്‍റെ അനുഗ്രഹവും അദ്ദേഹത്തിന്റെ പഠനങ്ങളും ഒപ്പം താങ്കളുടെ മുഖവും ഹൃദയത്തിൽ സൂക്ഷിച്ചാണ് ഞാൻ വളർന്നത്. താങ്കൾ ഞങ്ങളുടെ സ്വന്തം ആളാണ്. താങ്കൾ നൽകിയ എല്ലാത്തിനും നന്ദി!"

രൺബീറിന്‍റെ ഈ വാക്കുകളെ വലിയ കൈയടികളോടെയാണ് സദസ്സ് വരവേറ്റത്. നമിത് മൽഹോത്രയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24-നാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. പിആർഒ ആതിര ദിൽജിത്ത്

logo
Metro Vaartha
www.metrovaartha.com