"വിജയ്ക്കെന്നെ ഇഷ്ടമല്ലെന്ന് തോന്നിയിരുന്നു"; വേദനിപ്പിച്ച വാക്കുകളെക്കുറിച്ച് രശ്മിക മന്ദാന

പക്ഷേ പിന്നീട് സെറ്റിൽ വച്ച് അഭിനയം മികച്ചതാക്കാനും മറ്റും വിജയ് ഒരുപാട് സഹായിച്ചു.
"I felt Vijay didn't like me": Rashmika Mandanna on the words that hurt her

"വിജയ്ക്കെന്നെ ഇഷ്ടമല്ലെന്ന് തോന്നിയിരുന്നു"; വേദനിപ്പിച്ച വാക്കുകളെക്കുറിച്ച് രശ്മിക മന്ദാന

Updated on: 

തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ദമ്പതികളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും വിവാഹം ആരാധകർ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ വിജയ്‌യുമായി ആദ്യമായി നേരിട്ട് സംസാരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രശ്മിക.

ഗീതാ ഗോവിന്ദത്തിന്‍റെ സെറ്റിൽ വച്ചാണ് രശ്മികയും വിജയ്‌യും ആദ്യമായി നേരിട്ട് കാണുന്നത്. ആ കാലത്ത് രശ്മിക താരതമ്യേന പുതുമുഖമായിരുന്നു. വിജയ് ആണെങ്കിൽ അപ്പോഴേക്കും പ്രശസ്തനായിരുന്നു. സീനിയർ ആയുള്ള ഒരു താരമെന്ന നിലയിൽ അന്ന് വിജയ്‌യെ സർ എന്നാണ് താൻ വിളിച്ചിരുന്നതെന്ന് തമന്ന. പ്രകാർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിലാണ് രശ്മിക ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.

സെറ്റിൽ വച്ച് വിജയ്‌യെ ആദ്യമായി നേരിട്ട് കണ്ട ദിവസം എനിക്കോർമുണ്ട്. 3-4 പടങ്ങളിൽ അഭിനയിച്ചു കഴിഞ്ഞതിനാൽ വിജയ്‌യെ സർ എന്നാണ് വിളിച്ചിരുന്നത്. ആദ്യ ദിവസം തന്നെ ഞാൻ പ്ലേ ചെയ്തിരുന്ന ഒരു ഗാനം ഓഫ് ചെയ്യാൻ വിജയ് രൂക്ഷമായി ആവശ്യപ്പെട്ടു. അതു തന്നെ വളരെ വേദനിപ്പിച്ചു. ആ സ്ഥലവും ഇൻഡസ്ട്രിയുമെല്ലാം തനിക്ക് പുതിയതായിരുന്നു.

താരതമ്യേന ചെറിയ താരങ്ങളായിരുന്നതു കൊണ്ട് അക്കാലത്ത് ഒരു കാരവാൻ തന്നെയാണ് തങ്ങളിരുവരും ഉപയോഗിച്ചിരുന്നത്. അതു കൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നത്. അത് രശ്മികയെ എങ്ങനെ ബാധിക്കുമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. അന്നതിനെക്കുറിച്ച് രശ്മിക യാതൊന്നും പറഞ്ഞില്ല. പക്ഷേ അവളുടെ കണ്ണ് നിറഞ്ഞിരുന്നുവെന്നും തനിക്ക് അവളെ ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് അവൾ കരുതിയെന്നും വിജയ് പറയുന്നു. പക്ഷേ പിന്നീട് സെറ്റിൽ വച്ച് അഭിനയം മികച്ചതാക്കാനും മറ്റും വിജയ് ഒരുപാട് സഹായിച്ചു. തന്നെ സർ എന്നു വിളിക്കേണ്ട, പേര് വിളിച്ചാൽ മതിയെന്നും വിജയ് ആണ് പറഞ്ഞത്. അങ്ങനെ പതിയെ ഇരുവരും തമ്മിൽ സൗഹൃദമുണ്ടാകുകയായിരുന്നുവെന്ന് രശ്മിക.

logo
Metro Vaartha
www.metrovaartha.com