"ദിലീപേട്ടനെ പോലെ തമാശ പറയുന്നയാളെ കല്യാണം കഴിക്കണം"; ആഗ്രഹം പങ്കു വച്ച് ഗായത്രി സുരേഷ്

ഇത്തവണത്തെ മലയാളം ബിഗ്ബോസ് ഷോയിൽ മത്സരാർഥിയായി ഗായത്രിസുരേഷ് എത്തിയിരുന്നു.
"I want to marry someone who cracks jokes like Dileepettan"; Gayathri Suresh

ഗായത്രി സുരേഷ്

Updated on: 

വിവാഹത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കു വച്ച് നടി ഗായത്രി സുരേഷ്. വരനെക്കുറിച്ചുള്ള സങ്കൽപം എന്താണെന്ന ചോദ്യത്തിന് ദിലീപേട്ടനെ പോലെ തമാശ പറയുന്ന ആളായിരിക്കണം എന്നാണ് താരം മറുപടി നൽകുന്നത്. ഇത്തവണത്തെ മലയാളം ബിഗ്ബോസ് ഷോയിൽ മത്സരാർഥിയായി ഗായത്രിസുരേഷ് എത്തിയിരുന്നു.

രണ്ടാമത്തെ ദിവസം തന്നെ സ്പോട്ട് എവിക്ഷനിൽ പുറത്തായെങ്കിലും പിന്നീട് ഗായത്രി വീണ്ടും ഹൗസിലേക്ക് തിരിച്ചെത്തി. പക്ഷേ ഷോയിൽ വേണ്ടത്ര സജീവമല്ലാതിരുന്നതിനാൽ നാല് ആഴ്ചകൾക്കു ശേഷം മാസ് എവിക്ഷനിൽ പുറത്താകുകയായിരുന്നു.