

മീരാ വാസുദേവൻ
വിവാഹങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് നടി മീരാ വാസുദേവൻ. എന്‍റെ ജീവിതത്തിലെ 17 കൊല്ലമാണ് 3 മണ്ടൻ വിവാഹങ്ങൾ കഴിച്ച് വെറുതേ കളഞ്ഞതെന്ന് ഇടയ്ക്ക് ഞാനെന്‍റെ മകനോട് പറയാറുണ്ട്. ആ സമയത്ത് എനിക്ക് ബൗദ്ധികമായി എന്തെല്ലാം നേടിയെടുക്കാമായിരുന്നു. എനിക്കിഷ്ടമുള്ള സിനിമ, ഫിറ്റ്നസ്, അല്ലെങ്കിൽ സാമൂഹിക കൂട്ടായ്മ എന്നിവയിൽ എല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. എനിക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു.
പക്ഷേ എനിക്കതിനൊന്നും കഴിഞ്ഞില്ല. എനിക്ക് എന്‍റെ അച്ഛനോടും അമ്മയോടും സഹോദരിയോടും ഒപ്പം സമയം ചെലവഴിക്കാമായിരുന്നു. എന്നാൽ ഞാൻ എന്‍റെ സമയം മുഴുവൻ മറ്റുള്ളവർക്കു വേണ്ടി നശിപ്പിച്ചു. എന്നെ ബഹുമാനിക്കാത്ത, ഗൗരവമായി എടുക്കാത്ത ചിലരുമായുള്ള ബന്ധങ്ങൾക്കു വേണ്ടി ഞാൻ ഒരുപാട് സമയം നശിപ്പിച്ചു എന്നാണ് മീര പറയുന്നത്.
തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ മീര ഇപ്പോൾ ടിവി പരമ്പരകളിൽ സജീവമാണ്. അടുത്തിടെയാണ് താരം മൂന്നാമതും വിവാഹമോചിതയായത്. 2005ലാണ് മീരയുടെ ആദ്യ വിവാഹം. ഛായാഗ്രാഹകൻ അശോക് കുമാറിന്‍റെ മകൻ വിശാൽ അഗർവാളായിരുന്നു ആദ്യ ഭർത്താവ്. 2010ൽ ഇരുവരും പിരിഞ്ഞു. പിന്നീട് 2012ൽ മലയാളം നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ ഒരു മകനുണ്ട്. 2016ൽ ജോണുമായും പിരിഞ്ഞു. പിന്നീട് 22024ൽ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കത്തെ വിവാഹം കഴിച്ചു. 2025ൽ ഇരുവരും പിരിഞ്ഞു.