എന്തു കൊണ്ട് കരീന ആശുപത്രിയിൽ എത്തിച്ചില്ല‍? ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി സെയ്ഫ്

പപ്പ മരിക്കാൻ പോകുകയാണോ എന്ന് തൈമൂർ ചോദിച്ചു
If something happens, I'd like for him to be there: Saif on Taimur going with him to hospital
കരീന കപൂർ, ജഹാംഗിർ, സെയ്ഫ് അലി ഖാൻ, തൈമൂർ
Updated on

മുംബൈ: സെയ്ഫ് അലിഖാനു നേരെയുണ്ടായ ആക്രമണം അക്ഷരാർഥത്തിൽ ആരാധകരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ അതിനു പിന്നാലെ സംഭവത്തിൽ ദുരൂഹതയെന്നാരോപിച്ച് നിരവധി ചോദ്യങ്ങളും ഉയർന്നു വന്നിരുന്നു. കുത്തേറ്റ ശേഷം മകൻ തൈമൂറിനൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് അവിശ്വസനീയമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ എല്ലാ സംശയങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറയുകയാണ് താരം. ആക്രമണം നടക്കുമ്പോൾ സെയ്ഫും കരീനയും എട്ടു വയസുകാരൻ തൈമൂറും ഇളയമ മകൻ ജെയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അക്രമി ജെയുടെ മുറിയിലാണ് ഒളിച്ചിരുന്നത്. രാത്രി രണ്ട് മണിയോടെ വീട്ടു ജോലിക്കാരിയായ ഗീതയുടെ കരച്ചിൽ കേട്ടാണ് അങ്ങോട്ടേക്ക് എത്തിയത്. അക്രമി രണ്ടു ഹെക്സാ ബ്ലേഡുകളുമായി ജേയുടെ കട്ടിലിൽ ഇരിക്കുന്നതാണ് കണ്ടത്. ഞാൻ വല്ലാതെ ഭയന്നു പോയി.

പെട്ടെന്ന് ജേയെ എടുത്തു കൊണ്ട് ഓടി. അതു ശരിക്കുമൊരു സിനിമാ രംഗം പോലെയുണ്ടായിരുന്നു. കരീന ആരെയൊക്കെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ ഒന്നും ഫലം കണ്ടില്ല. അയാൾ‌ തുടർച്ചയായി എന്‍റെ പുറത്ത് പ്രഹരിക്കുന്നുണ്ടായിരുന്നു. അത് കത്തി കൊണ്ടുള്ള കുത്തൽ ആയിരുന്നെന്ന് മനസിലാക്കാൻ ഏറെ വൈകി. ജോലിക്കാരിയാണ് അയാളെ എന്നിൽ നിന്നും പിടിച്ചു മാറ്റിയത്. ഞാൻ പൂർണമായും രക്തത്തിൽ മുങ്ങി നിൽക്കുകയായിരുന്നു. അതു കണ്ടു കൊണ്ടാണ് തൈമൂർ എത്തിയത്. ഭിത്തിയിൽ അലങ്കാരത്തിനു തൂക്കിയിരുന്ന വാളുകൾ താനും മറ്റൊരു വീട്ടുജോലിക്കാരനായ ഹരിയും കൈയിൽ എടുത്തു പിടിച്ചു. അക്രമിയെ പിടിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. എന്നാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് പോകാൻ കരീന നിർദേശിച്ചു. മുറിയിൽ കൂടുതൽ അക്രമികളുണ്ടോ എന്ന് അപ്പോഴും സംശയമുണ്ടായിരുന്നു. കുഞ്ഞുമകനെ അവരിൽ നിന്ന് രക്ഷിക്കാനായിരുന്നു കരീനയുടെ ശ്രമം. പപ്പ മരിക്കാൻ പോകുകയാണോ എന്ന് തൈമൂർ എന്നോട് ചോദിച്ചു. അവൻ ശാന്തനായിരുന്നു. ഇല്ലെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു. താഴെയെത്തി ആദ്യം കണ്ട റിക്ഷയിലേക്ക് കയറിയപ്പോൾ തൈമൂറും ഒപ്പമുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് അവൻ ഒപ്പമുണ്ടാകുന്നത് ആശ്വാസമാണെന്ന് എനിക്കും തോന്നി. അങ്ങനെയാണ് കുഞ്ഞിനെ കൂടെക്കൂട്ടിയത്.

ദേഹം മുഴുവൻ രക്തം കണ്ടതു കൊണ്ട് തന്നെ എന്തോ അപകടം സംഭവിച്ചുവെന്ന് ഓട്ടോക്കാരൻ മനസിലാക്കിയിരുന്നു. അയാൾ പറ്റാവുന്നത്ര വേഗത്തിൽ എളുപ്പ വഴികളിലൂടെ എന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചു. സാധാരണയായി രാത്രിയിൽ ഡ്രൈവർമാർ വീട്ടിൽ തുടരാറില്ല. ആ സമയത്ത് ഡ്രൈവറെ വിളിച്ചു വരുത്താനുള്ള സമയവും ഉണ്ടായിരുന്നില്ലെന്നും സെയ്ഫ് അലി ഖാൻ. അന്നുമിന്നും താൻ സുരക്ഷാ ജീവനക്കാരുമായി നടക്കുന്നതിൽ‌ വിശ്വസിക്കുന്നില്ലെന്നും താരം പറയുന്നു. മൂന്നോ നാലോ പേർക്കൊപ്പം നടക്കുക എന്നത് തന്നെ ആലോചിക്കാൻ വയ്യ. ഇപ്പോഴും അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും താരം പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com