ഇൻഫാൻ ഖാന്‍റെ മകൻ ബബിൽ ഖാൻ മലയാളത്തിലേക്ക്, നായിക അപർണാ ബാലമുരളി

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ബബിൽ ഖാൻ നായകനാവുന്നത്
irfan khan's son babil khan to  malayalam cinema

ബബിൽ ഖാൻ, ഇർഫാൻ ഖാൻ

Updated on

ന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്‍റെ മകൻ ബബിൽ ഖാൻ മലയാളത്തിലേക്ക്. ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ബബിൽ ഖാൻ നായകനാവുന്നത്. ചിത്രത്തിന്‍റെ പൂജാ ചടങ്ങും ടൈറ്റിൽ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് കൊച്ചി കലൂരിലെ ഐഎംഎ ഹാളിൽ നടക്കും.

ചിത്രത്തിൽ മലയാളം നടി അപർണാ ബാലമുരളിയാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ ജഗദിഷ് , ആത്മീയ, ദീപക് പറമ്പോൾ, സുധീർ കരമന, ജോണി ആന്‍റണി, റിനേശ് പ്രഭാകർ, നിഖിൽ നായർ, ഉണ്ണിരാജാ എന്നിവരും അഭിനയിക്കുന്നുണ്ട്. അനിൽകുമാർ ശിവദാസാണ് ചിത്രം നിർമിക്കുന്നത്. ഫാസിൽ നാസറാണ് ചിത്രത്തിന്‍റെ ഡിഒപി. ഇ.എസ്. സൂരജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. നന്ദഗോപൻ വി ആണ് സംഗീതം.

മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബബിൽ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. താൻ മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നതായി ബബിൽ തുറന്നു പറഞ്ഞിരുന്നു. പിന്നാലെയാണ് ബബിൽ സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതായി വ്യക്തമാക്കിയത്. ക്വാലയിലൂടെയാണ് ബബിൽ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.

logo
Metro Vaartha
www.metrovaartha.com