ബോളിവുഡ് നടി അനന‍്യ പാണ്ഡെയും വാക്കർ ബ്ലാങ്കോയും ബ്രേക്ക് അപ്പ് ആയോ?

ഇരുവരും രണ്ടു വർഷമായി ഡേറ്റിങ്ങിലാണെന്ന് അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു
is Ananya Panday And Walker Blanco Break Up?

അനന‍്യ പാണ്ഡെ, വാക്കർ ബ്ലാങ്കോ

Updated on

ബോളിവുഡ് നടി അനന‍്യ പാണ്ഡെയും മോഡലായ വാക്കർ ബ്ലാങ്കോയും കഴിഞ്ഞ 2 വർഷമായി ഡേറ്റിങ്ങിലാണെന്ന് അഭ‍്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ബന്ധം അവസാനിച്ചെന്നാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്. അനന‍്യയും ബ്ലാങ്കോയും പരസ്പര സമ്മതോടെയാണ് വേർപിരിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

അനന്ത് അംബാനിയുടെ വിവാഹവേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പലപ്പോഴായി ഇവരെ ഒന്നിച്ച് കാണാനും തുടങ്ങി. ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും ഇവർ ഒരുമിച്ച് പ്രത‍്യക്ഷപ്പെടാറുണ്ട്. ഇതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന് ആരാധകർ വിശ്വസിക്കാൻ തുടങ്ങി.

തങ്ങൾ ഡേറ്റിങ്ങിലാണെന്ന് ഇരു താരങ്ങളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അനന‍്യയുടെ പിറന്നാൾ ആഘോഷത്തിൽ വാക്കർ പങ്കെടുക്കുകയും അന്ന് അനന‍്യയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് വാക്കർ എഴുതിയത് ഇങ്ങനെയായിരുന്നു. 'ജന്മദിനാശംസകൾ സുന്ദരി. നീ വളരെ പ്രത‍്യേകതയുള്ളവളാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു ആനി'. ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടിയതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ‍്യൂഹങ്ങൾ ശക്തമായത്. അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രണയബന്ധത്തെ പറ്റിയുള്ള തന്‍റെ കാഴ്ച്ചപാട് നടി വ‍്യക്തമാക്കിയിരുന്നു.

പ്രണയം എന്നത് തനിക്ക് സൗഹൃദമാണെന്നും ഷാറൂഖ് ഖാൻ സാർ പറയാറുള്ളതുപോലെ ആ ഒരു ആത്മബന്ധവും വിശ്വാസവും സ്വന്തം വ്യക്തിത്വം നിലനിർത്താൻ കഴിയുന്നതുമാണ് അതിൽ പ്രധാനമെന്നും പ്രണയം എല്ലായിടത്തും നിലനിൽക്കുന്നുവെന്നുമായിരുന്നു നടി പറഞ്ഞത്. വാക്കർ ബ്ലാങ്കോയ്ക്ക് മുൻപ് അനന‍്യ പാണ്ഡെ ആദിത‍്യ റോയ് കപൂറുമായി പ്രണയത്തിലായിരുന്നുവെന്നും അവർ വേർപിരിഞ്ഞുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com