"ഹൃത്വിക് റോഷന്‍റെ ഛായ ഉള്ളതാണോ പ്രശ്നം"; കങ്കണയ്ക്കെതിരേ സിജെപി നേതാവ്

പാർട്ടി വക്താവ് സൗരവ് ദാസിനെതിരേയും താരം വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു.
Is the resemblance to Hrithik Roshan the problem?" – CPI leader targets Kangana

സൗരവ് ദാസ്, കങ്കണ റണാവത്ത്

Updated on

കങ്കണ റണാവത്തിനെ പ്രകോപിപ്പിച്ചു കൊണ്ടുള്ള പരാമർശവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാവ് സൗരവ് ദാസ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനെതിരെ കങ്കണ നിരന്തരമായി ശബ്ദമുയർത്തിയിരുന്നു. ജെൻസീ പ്രക്ഷോഭത്തെയും കങ്കണ അധിക്ഷേപിച്ചിരുന്നു. ഇത്രയധികം വൃത്തികേട് ഒരിടത്ത് കാണുന്നത് ജീവിതത്തിൽ ആദ്യമായാണ്. ആരാണ് ഇവർക്കെല്ലാം ജന്മം നൽകിയതും വളർത്തി വലുതാക്കിയതും എന്നും കങ്കണ പരിഹസിച്ചിരുന്നു.

എന്നാൽ കങ്കണ‍യെ ജെൻസീകൾ ആരും ഗൗരവമായി എടുത്തിട്ടില്ലെന്നും അവർ പറയുന്നത് കേൾക്കാറില്ലെന്നുമാണ് സൗരവ് മറുപടി നൽകിയത്. പാർട്ടി വക്താവ് സൗരവ് ദാസിനെതിരേയും താരം വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു. സൗരവ് ദാസ് ഉപയോഗശൂന്യനാണെന്നും തൊഴിൽരഹിതനാണെന്നും അയാളുടെ പ്രായത്തിൽ തനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നുവെന്നുമാണ് കങ്കണ പറഞ്ഞത്.

തൊട്ടു പിന്നാലെയാണ് കങ്കണയെപ്പോലൊരാൾക്ക് തന്നെപ്പോലൊരാളോട് എന്തിനാണിത്ര വിദ്വേഷം എന്നു മനസിലാകുന്നില്ലെന്ന് സൗരവ് ദാസ് പ്രതികരിച്ചത്. എന്‍റെ സുഹൃത്തുക്കൾ പറയുന്നു എനിക്ക് ഹൃത്വിക് റോഷനുമായി ചെറിയ ചില സാദൃശ്യങ്ങൾ ഉണ്ടെന്ന് അതിന്‍റെ ദേഷ്യമായിരിക്കാം അവർ പ്രകടിപ്പിക്കുന്നതെന്നും സൗരവ് ദാസ് പറയുന്നു.

logo
Metro Vaartha
www.metrovaartha.com