"ഇഷാൻ കിഷന്‍റെ ഗേൾഫ്രണ്ടാണ് അദിതി"; വെളിപ്പെടുത്തി മുത്തച്ഛൻ

ജയ്പുർ സ്വദേശിയായ അദിതി 2017ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു.
Ishan kishan girlfriend model adithi hundia, confirm grandfather

അദിതി ഹുണ്ടിയ, ഇഷാൻ കിഷൻ

Updated on

ടി-20 ലോകകപ്പിൽ പാക്കിസ്ഥാനെ അടിച്ചു പറത്തിയതോടെ ഇന്ത്യൻ ടീമിലെ സ്റ്റാറായി മാറിയിരിക്കുകയാണ് ഇഷാൻ കിഷൻ. രണ്ടു വർഷത്തോളം ടീമിലില്ലാതിരുന്ന, സെൻട്രൽ കോൺട്രാക്റ്റ് പോലും നഷ്ടപ്പെട്ടിരുന്ന ഇഷാൻ ടി-20 ലോകകപ്പിലൂടെ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. 41 ബോളിൽ 77 റൺസ് എടുത്താണ് ഇഷാൻ ഇന്ത്യയുടെ വിജയത്തിന് കരുത്ത് പകർന്നിരിക്കുന്നത്. തിരിച്ചു വരവിന് തൊട്ടു പിന്നാലെ തന്നെ ഇഷാൻ കിഷൻ ഒരു പെൺകുട്ടിയുമായി ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇഷാന്‍റെ മുത്തച്ഛൻ അനുരാഗ് പാണ്ഡേ.

അദിതി ഹുണ്ടിയ എന്ന മോഡലാണ് ഇഷാന്‍റെ ഗേൾഫ്രണ്ടെന്നാണ് പാണ്ഡേ വെളിപ്പെടുത്തിയിരിക്കുന്നത്. ഇഷാൻ ആരെ വിവാഹം കഴിക്കാൻ തെരഞ്ഞെടുത്താലും അവന്‍റെ തീരുമാനത്തെ താൻ സ്വീകരിക്കുമെന്നും അദ്ദേഹം എഎൻഐക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇഷാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആരെയും തങ്ങൾ സ്വീകരിക്കും. അദിതിയാണവന്‍റെ ഗേൾഫ്രണ്ട്. അവളൊരു മോഡലാണ്. കുട്ടികൾക്കു സന്തോഷമുള്ള കാര്യങ്ങൾ നാം അംഗീകരിക്കണം എന്നും അദ്ദേഹം പറയുന്നു.

ജയ്പുർ സ്വദേശിയായ അദിതി 2017ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു. 2018ൽ മിസ് ദിവ മത്സരത്തിലും വിജയിയായി.

ഐപിഎൽ ഗ്യാലറിയിൽ ഇഷാൻ കിഷനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സ്ഥിരമായി അദിതി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹം ആരംഭിച്ചത്. കിഷന്‍റെ കരിയർ പ്രതിസന്ധിയിലായിരുന്ന കാലത്തും അല്ലാത്തപ്പോഴും അദിതി പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.സമൂഹമാധ്യമ അക്കൗണ്ടുകളിൽ പരസ്പരം ലൈക്കും കമന്‍റും ചെയ്യുകയും പതിവാണ്.

ഇൻസ്റ്റഗ്രാമിൽ 270,000 ഫോളോവേഴ്സാണ് അദിതിക്കുള്ളത്. മോഡൽ, ഡിജിറ്റൽ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ 16-25 കോടി രൂപ വരെയാണ് അദിതി സമ്പാദിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

logo
Metro Vaartha
www.metrovaartha.com