ഇതാണ് ഫ്രണ്ട്ഷിപ്പ്; കോമഡി, ആക്ഷൻ, പ്രണയ സിനിമ ഒരുങ്ങുന്നു

ദേവൻ, റഫീക് ചോക്ളി എന്നിവരാണ് പോലീസ് ഓഫീസർമാരായി വേഷമിടുന്നത്.
Ithanu friendship shooting ends

ഇതാണ് ഫ്രണ്ട്ഷിപ്പ്; കോമഡി, ആക്ഷൻ, പ്രണയ സിനിമ ഒരുങ്ങുന്നു

Updated on

ഫ്രണ്ട്ഷിപ്പിന്‍റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന "ഇതാണ് ഫ്രണ്ട്ഷിപ്പ് "എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കോടനാട്, പെരുമ്പാവൂർ എന്നിവിടങ്ങളിലായി പൂർത്തിയായി. എം.എസ്. ക്രീയേഷൻസിനു വേണ്ടി മെഹമ്മൂദ് കെ.എസ്. രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

കോമഡിക്കും, ആക്ഷനും പ്രാധാന്യമുള്ള ഒരു പ്രണയ കഥ കൂടിയാണ് ഇതാണ് ഫ്രണ്ട്ഷിപ്പ്. എറണാകുളത്തെ പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് രജനിയും, (ചന്ദന അരവിന്ദ് ) രേഷ്മയും (ചിത്ര രാജേഷ് ) രണ്ട് പേരും ഒരുമിച്ചായിരുന്നു ഹോസ്റ്റലിൽ താമസം. എറണാകുളത്തെ തന്നെ ഒരു പ്രമുഖ ടെക്സ്റ്റൽ ഷോപ്പിൽ ജോലി ചെയ്യുന്ന ജോഷി, ഹരി, വിഷ്ണു, അൻസിൽ എന്നിവരുമായി, രജനിയും, രേഷ്മയും പരിചയത്തിലായി. ആത്മാർത്ഥ സുഹൃത്തുക്കളായി അവർ മാറി. ഒരു ദിവസം ഇവർ മൂന്നാറിലേക്ക് ഒരു ടൂർ പോയി. റിസോർട്ടിൽ, തമാശകളും പൊട്ടിച്ചിരികളുമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ്, എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവവും അതിനു പിന്നാലെയുള്ള അന്വേഷണവുമാണ് സിനിമ.

ദേവൻ, റഫീക് ചോക്ളി എന്നിവരാണ് പോലീസ് ഓഫീസർമാരായി വേഷമിടുന്നത്. സ്ഫടികം ജോർജ് രേഷ്മയുടെ പിതാവിന്‍റെ വേഷവും അവതരിപ്പിക്കുന്നു. ഡി.ഒ.പി - ഷെട്ടി മണി, എഡിറ്റർ-ഷിബു പി.എസ്, സംഗീതം - അൻവർ അമൽ, ആലാപനം - നിസാർ വയനാട്, അസോസിയേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, പി.ആർ. ഒ അയ്മനം സാജൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com