ശ്രീഹരിയുടെ ഇന്ദുലേഖയ്ക്ക് പിറന്നാൾ മധുരം

മോഹൻലാൽ - മീന കൂട്ടുകെട്ടിന്‍റെ 'ചന്ദ്രോത്സവം 4K' സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!
​ശ്രീഹരിയുടെ ഇന്ദുലേഖയ്ക്ക് പിറന്നാൾ മധുരം

ചന്ദ്രോത്സവത്തിൽ മീന.

Updated on

മലയാളികളുടെ പ്രിയനടി മീനയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മോഹൻലാലിന്‍റെ ഐക്കോണിക് ചിത്രം 'ചന്ദ്രോത്സവം' 4K റീ റിലീസിന്‍റെ സ്പെഷ്യൽ ബെർത്ത്ഡേ പോസ്റ്റർ പുറത്തിറങ്ങി. ചിറയ്ക്കൽ ശ്രീഹരിയുടെ മനസിലെ മായാത്ത പ്രണയമായ ഇന്ദുലേഖയായി മീന പകർന്നാടിയ കഥാപാത്രത്തിനുള്ള മനോഹരമായ ഉപഹാരമായാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഈ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

​ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ചന്ദ്രോത്സവം 2005 ഏപ്രിൽ 14-നാണ് വിഷു റിലീസായി തിയറ്ററുകളിലെത്തിയത്. ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും തീവ്രമായ പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളും ഇന്നും സിനിമാപ്രേമികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നു. ഒപ്പം തമിഴ് താരം രഞ്ജിത്ത് അവതരിപ്പിച്ച രാമനുണ്ണി എന്ന വില്ലൻ കഥാപാത്രവും അനശ്വരമായി. ഈ പ്രിയപ്പെട്ട കഥാപാത്രങ്ങളേയും അപൂർവ്വ നിമിഷങ്ങളേയും പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ-റിലീസിലൂടെ ഒരുങ്ങുന്നത്.

​ശ്രീഹരിയുടെ ഇന്ദുലേഖയ്ക്ക് പിറന്നാൾ മധുരം

​ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ചന്ദ്രോത്സവം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക വിദ്യയോടെ പുനരവതരിപ്പിച്ച ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്‍റെ 4K ദൃശ്യ മികവും Dolby Atmos ശബ്ദ സാങ്കേതികവിദ്യയും റീമാസ്റ്റർ ചെയ്തിരിക്കുന്നത്.

വിദ്യാസാഗറിന്‍റെ മാന്ത്രിക സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ പ്രണയാതുരമായ ഗാനങ്ങൾ പുതിയ ശബ്ദമികവിൽ തിയറ്ററുകളിൽ ആസ്വദിക്കാം. ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.

​എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രാജശ്രീ സന്തോഷ്, ഛായാഗ്രഹണം - അളഗപ്പൻ എൻ, എഡിറ്റിംഗ് - എൽ. ഭൂമിനാഥൻ, സംഗീതം - വിദ്യാസാഗർ, ഗാനരചന - ഗിരീഷ് പുത്തഞ്ചേരി, കലാസംവിധാനം - സുരേഷ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - ആന്‍റോ ജോസഫ്, മേക്കപ്പ് - പി.വി. ശങ്കർ, വസ്ത്രാലങ്കാരം - വേലായുധൻ കീഴില്ലം, കൊറിയോഗ്രഫി - ത്യാഗരാജൻ, അസോസിയേറ്റ് ഡയറക്ടർ - എം. പത്മകുമാർ, പ്രോജക്ട് മാനേജ്മെന്‍റ് - അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ് - ഷാൻ ആഷിഫ്, അസോസിയേറ്റ് കളറിസ്റ്റ് - അരുൺ സി.എസ്, അറ്റ്മോസ് മിക്സിംഗ് - ഹരി നാരായണൻ, മാർക്കറ്റിംഗ് - കാർത്തിക് ഇസഡ്.ആർ, ജിബിൻ ജോയ്, 4K റീമാസ്റ്ററിംഗ് - ഹൈ സ്റ്റുഡിയോസ്, ടൈറ്റിൽസ് - ശബരി ശങ്കർ, പി ആർ ഓ - മനു ശിവൻ.

logo
Metro Vaartha
www.metrovaartha.com