തീയും ചാരവുമായി അവതാർ 3 വരുന്നു; 3 മണിക്കൂറിലധികം നീളും

2009ലാണ് അവതാറിന്‍റെ ആദ്യ ഭാഗം പുറത്തു വന്നത്.
James Cameron on 'Avatar 3': Duration will be a little bit longer than previous film

തീയും ചാരവുമായി അവതാർ 3 വരുന്നു; മൂന്നു മണിക്കൂറിലധികം വരെ നീളും

Updated on

ലോസ് ആഞ്ചലസ്: ജയിംസ് കാമറൂണിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം അവതാറിന്‍റെ മൂന്നാം ഭാഗം അവതാർ: ഫയർ ആൻഡ് ആഷ് റിലീസിനൊരുങ്ങുന്നു. മറ്റു രണ്ടു ഭാഗങ്ങളെ അപേക്ഷിച്ച് അവതാർ 3യുടെ ദൈർഘ്യം കൂടുതലായിരിക്കുമെന്നാണ് ജയിംസ് കാമറൂൺ‌ പറയുന്നത്. മൂന്നു മണിക്കൂറിൽ അധികമായിരിക്കും അവതാറിന്‍റെ ദൈർഘ്യം.

സാം വെർത്തിങ്ടൺ, സോ സൽദാന എന്നിവരാണ് ജെക്ക് ലുള്ളി, നെയ്തിരി എന്നിവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ 19ന് ചിത്രം റിലീസ് ചെയ്യും. 2009ലാണ് അവതാറിന്‍റെ ആദ്യ ഭാഗം പുറത്തു വന്നത്.

2.9 ബില്യൺ ഡോളർ ആണ് ആഗോളതലത്തിൽ അവതാർ വാരിക്കൂട്ടിയത്. 2022 ൽ പുറത്തിറങ്ങിയ അവതാർ 2.3 2.9 ബില്യൺ ഡോളർ കലക്റ്റ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com