മെഹന്ദിയില്‍ പ്രണയത്തിന്‍റെ മുദ്ര, സാരിയില്‍ ഗ്ലാമര്‍ മഴ; വിവാഹ വിരുന്നില്‍ വീണ്ടും തിളങ്ങി ജാന്‍വി കപൂര്‍

സില്‍ക്ക് സാരിയും സ്ട്രാപ്‌ലെസ് ബ്ലൗസും സ്റ്റൈലിഷ് കമര്‍ബന്ദും ധരിച്ചാണ് ജാന്‍വി ചടങ്ങിലെത്തിയത്. പരമ്പരാഗത വേഷത്തിന് മോഡേണ്‍ ഗ്ലാമറിന്‍റെ സ്പര്‍ശം നല്‍കിയ താരത്തിന്‍റെ ലുക്ക് വൈറലായി
Janhvi Kapoor at sister Anshula Kapoor's wedding reception

സഹോദരി അന്‍ഷുല കപൂറിന്‍റെ വിവാഹ റിസപ്ഷനില്‍ ജാന്‍വി കപൂർ

Updated on

ബോളിവുഡിലെ ഏറ്റവും സ്‌റ്റൈലിഷ് താരസുന്ദരിമാരില്‍ ഒരാളായ ജാന്‍വി കപൂര്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സഹോദരി അന്‍ഷുല കപൂറിന്‍റെ വിവാഹ റിസപ്ഷനില്‍ ജാന്‍വി നടത്തിയ അതിഗ്ലാമറസ് എന്‍ട്രിയും കൈയിലെ മെഹന്ദിയില്‍ ഒളിപ്പിച്ചിരുന്ന കാമുകന്‍ ശിഖര്‍ പഹാരിയയുടെ പേരുമാണ് ഇപ്പോള്‍ ആരാധകരുടെ പ്രധാന സംസാരവിഷയം.

വയലറ്റ് നിറത്തിലുള്ള സില്‍ക്ക് സാരിയും സ്ട്രാപ്‌ലെസ് ബ്ലൗസും സ്റ്റൈലിഷ് കമര്‍ബന്ദും ധരിച്ചാണ് ജാന്‍വി ചടങ്ങിലെത്തിയത്. പരമ്പരാഗത വേഷത്തിന് മോഡേണ്‍ ഗ്ലാമറിന്‍റെ സ്പര്‍ശം നല്‍കിയ താരത്തിന്‍റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി. മിനിമല്‍ മേക്കപ്പും തിളങ്ങുന്ന ആഭരണങ്ങളും ജാന്‍വിയുടെ സൗന്ദര്യത്തിന് കൂടുതല്‍ മാറ്റുകൂട്ടി. ഫാഷന്‍ ലോകവും ആരാധകരും ഒരുപോലെ ജാൻവിയുടെ ഈ ലുക്കിനെ വാനോളം പ്രശംസിക്കുകയാണ്.

എന്നാല്‍ ജാന്‍വിയുടെ വസ്ത്രത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത് കൈയിലെ മെഹന്ദിയായിരുന്നു. മെഹന്ദി ഡിസൈനിനിടയില്‍ സൂക്ഷ്മമായി എഴുതിയിരുന്ന 'ശിഖു' എന്ന പേര് ആരാധകര്‍ കണ്ടെത്തിയതോടെയാണ് ചിത്രങ്ങള്‍ വൈറലായത്. ജാന്‍വിയുടെ കാമുകനായ ശിഖര്‍ പഹാരിയയുടെ വിളിപ്പേരാണ് ശിഖു. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കാമുകന്‍റെ പേര് മെഹന്ദിയില്‍ എഴുതി ജാന്‍വി പൊതുവേദിയില്‍ എത്തിയത്.

അന്‍ഷുല കപൂറിന്‍റെയും രോഹന്‍ താക്കറിന്‍റെയും വിവാഹാഘോഷത്തില്‍ ബോളിവുഡിലെ പ്രമുഖ താരനിര അണിനിരന്നിരുന്നെങ്കിലും ക്യാമറകളുടെ ശ്രദ്ധ കൂടുതലും ജാന്‍വിയിലേക്കായിരുന്നു. ഓരോ ഫ്രെയിമിലും ഗ്ലാമര്‍ നിറച്ച് എത്തിയ താരം വീണ്ടും തന്‍റെ ഫാഷന്‍ സെന്‍സ് കൊണ്ടും പ്രണയ സൂചന കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ചടങ്ങ് കഴിഞ്ഞിട്ടും ജാന്‍വിയുടെ ചിത്രങ്ങളും മെഹന്ദി വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി തുടരുകയാണ്.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ചെറുമകനാണ് ശിഖര്‍ പഹാരിയ. ബിസിനസുകാരായ സഞ്ജയ് പഹാരിയ, സ്മൃതി ഷിന്‍ഡ എന്നിവരാണ് ശിഖറിന്‍റെ മാതാപിതാക്കള്‍. സംരംഭകനും നിക്ഷേപകനുമായ ശിഖര്‍ മുംബൈയിലെ ഹൈക്ലാസ് സൊസൈറ്റിയിലെ പരിചിത മുഖമാണ്. നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ക്കൊപ്പം ശിഖര്‍ പൊതുവേദികളില്‍ എത്താറുണ്ട്.

രാം ചരണിന്‍റെ പെഡ്ഡി എന്ന ചിത്രത്തിലാണ് ജാന്‍വി അവസാനമായി അഭിനയിച്ചത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ലഗ് ജാ ഗലേ ആണ് ജാന്‍വിയുടെ അടുത്ത ചിത്രം.

logo
Metro Vaartha
www.metrovaartha.com