ജാപ്പനീസ് ഗായിക ബാത് ടബിൽ മരിച്ച നിലയിൽ|Video

ലവ് ലെറ്ററിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
Japanese singer Miho Nakayama found dead in bath tub
മിഹോ നകയാമ
Updated on

ടോക്യോ: ജാപ്പനീസ് ഗായിക മിഹോ നകയാമയെ വീട്ടിലെ ബാത് ടബ്ബിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 54കാരിയായ താരം ടോക്യോയിലാണ് താമസിച്ചിരുന്നത്. മുൻപേ ഉറപ്പു പറഞ്ഞിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്താഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1980- 90 കളിൽ പ്രശസ്തായ നകയാമ 1995ൽ പുറത്തിറങ്ങിയ ലവ് ലെറ്റർ എന്ന സിനിമയിലും 97ൽ പുറത്തിറങ്ങിയ ടോക്യോ വെതർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ബി-ബോപ് ഹൈ സ്കൂൾ, സി, തുടങ്ങി 22 ആൽബങ്ങൾ ഇവർ പുറത്തു വിട്ടിട്ടുണ്ട്.

ലവ് ലെറ്ററിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. സംഗീതജ്ഞനായ ഹിറ്റോനാരി സുജിയാണ് നകയാമയുടെ മുൻ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com