

ജാസ്മിൻ ജാഫർ
ബിഗ് ബോസ് മലയാളം സീസൺ 6ലൂടെ ശ്രദ്ധേയമായ ഇൻഫ്ലുവൻസറാണ് ജാസ്മിൻ ജാഫർ. അടുത്തിടെ ഇവർ യൂറോപ്പിലേക്ക് സോളോ ട്രിപ് നടത്തിയിരുന്നു. അവിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര‍്യങ്ങളും ജാസ്മിൻ തന്‍റെ ചാനലിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ താൻ ഗബ്രിയോടൊപ്പമാണ് സോളോ ട്രിപ് പോയതെന്ന വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
റിലേഷൻഷിപ്പിലായിരുന്ന സമയത്ത് തനിക്ക് ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് പറഞ്ഞ ജാസ്മിൻ അതിൽ തനിക്ക് കുറ്റബോധമുണ്ടെന്നും എന്ന് കരുതി എപ്പോഴും തന്‍റെ മുൻ പങ്കാളിയുമായി ചേർത്ത് വിമർശിച്ചാൽ നോക്കിയിരിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഒരു റിലേഷൻഷിപ്പിലായാൽ ഒരു പങ്കാളിക്ക് വേണ്ടി എത്രത്തോളം മരിച്ച് നിൽക്കുമെന്ന് തനിക്കറിയാമെന്നും എന്തൊക്കെ അനുഭവിച്ചാലും ക്ഷമിച്ച് സഹിച്ച് നിന്നിട്ടേയുള്ളൂയെന്നും ജാസ്മിൻ പറയുന്നു.
പണം എണ്ണികൊടുത്ത റിലേഷൻഷിപ്പുകളുണ്ടെന്നാണ് ജാസ്മിൻ വ‍്യക്തമാക്കുന്നത്. തൊലഞ്ഞ് നിന്നിടത്ത് നിന്നും രക്ഷപ്പെട്ടോട്ടെയെന്ന് കരുതി പതിനേഴര ലക്ഷം രൂപ കൊടുത്തതായും അതിൽ 12 ലക്ഷം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജാസ്മിൻ പ്രതികരിച്ചു. ഇനിയും നല്ലൊരു ബന്ധം വന്നാൽ താൻ റിലേഷൻഷിപ്പിലാകുമെന്നും ടോക്സിക് ആണെങ്കിൽ ബ്രക്ക് അപ്പാകുമെന്നും ജാസ്മിൻ പറഞ്ഞു.