രേഖയെ വീട്ടിലേക്ക് വിളിച്ച് ജയ ബച്ചൻ തുറന്നടിച്ചു; അതോടെ ബച്ചനുമായി അകന്നു

അമിതാഭ് എന്‍റെയായിരുന്നു, എന്‍റെയാണ്, ഇനിയും എന്‍റെയായിരിക്കും എന്നാണ് ജയ രേഖയോട് പറഞ്ഞത്.
Jaya Bachchan called Rekha home and openly attacked her; she distanced herself from Bachchan

ജയ ബച്ചൻ, രേഖ

Updated on

ബോളിവുഡ് താരം ജയ ബച്ചൻ 78ാം പിറന്നാൾ ആഘോഷിക്കുകയാണ്. അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം എപ്പോഴും ആരാധകർ ഓർത്തു വയ്ക്കുന്ന പേരാണ് രേഖയുടേതും. രേഖയും അമിതാഭും തമ്മിൽ അടുപ്പം ഇല്ലാതാക്കാൻ ജയ ബച്ചൻ പണ്ടു ചെയ്തൊരു കാര്യം സിനിമാ ചരിത്രകാരനായ ഹനീഫ് സാവേരി തുറന്നു പറഞ്ഞിരുന്നു. ജയയുടെ പിറന്നാൾ ദിനത്തിൽ വീണ്ടുമാ കാര്യം ചർച്ച ചെയ്യപ്പെടുകയാണ്.

മേരി സഹേലി എന്ന പോഡ്കാസ്റ്റിലാണ് സാവേരി ഇക്കാര്യം വെളിപ്പെടുത്തിയത്. അമിതാഭും രേഖയും തമ്മിലുള്ള ബന്ധം ശക്തമാകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ രേഖയെ ജയ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. അമിതാഭ് സിനിമാ ചിത്രീകരണത്തിനു വേണ്ടി മറ്റൊരിടത്തേക്കു പോയ ദിവസമായിരുന്നു രേഖയെ വീട്ടിലേക്ക് വിളിച്ചത്. അന്ന് മാന്യമായി ജയ വെട്ടിത്തുറന്നു കാര്യം പറഞ്ഞു. അമിതാഭ് എന്‍റെയായിരുന്നു, എന്‍റെയാണ്, ഇനിയും എന്‍റെയായിരിക്കും എന്നാണ് ജയ രേഖയോട് പറഞ്ഞത്.

രേഖയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ കൂടിക്കാഴ്ച. അതിനു ശേഷം രേഖ അമിതാഭുമായുള്ള അടുപ്പം കുറച്ചു. വ്യക്തിപരമായും തൊഴിൽപരമായും അകന്നു നിന്നു. 1973ലാണ് അമിതാഭും ജയയും വിവാഹിതരായത്. 1990ൽ രേഖ ഡൽഹിയിലെ ബിസിനസുകാരനായ മുകേഷ് അഗർവാളിനെ വിവാഹം കഴിച്ചു. പക്ഷേ 7 മാസത്തിനകം മുകേഷ് ജീവനൊടുക്കി. അതിനു ശേഷം രേഖ വിവാഹം കഴിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com