ബോഡി ഗാർഡുമായി രഹസ്യ പ്രണയം; ജെന്നിഫർ ലോപ്പസ് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു?

1997ൽ ഒജാനി നോവയെയാണ് ജെന്നിഫർ ആദ്യമായി വിവാഹം കഴിക്കുന്നത്.
Jennifer Lopez secretly dating with body guard
ജെന്നിഫർ ലോപ്പസ്
Updated on

വീണ്ടും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച് ഗായികയും നടിയുമായ ജെന്നിഫർ ലോപ്പസ്. ബോഡി ഗാർഡുമായുള്ള രഹസ്യപ്രണയമാണ് ഇത്തവണത്തെ വിഷയം. ബെൻ അഫ്ലെക്സുമായി വേർ പിരിഞ്ഞതിനു പിന്നാലെയാണ് ജെന്നിഫർ ലോപ്പസ് ബോഡി ഗാർഡുമായി ഡേറ്റിങ്ങിലാണെന്ന ശ്രുതി പടരുന്നത്. യുകെയിൽ അടുത്തിടെയായി നിരന്തരമായി ബോഡി ഗാർഡിനൊപ്പം ജെന്നിഫറിനെ കണ്ടതാണ് വിവാദങ്ങൾക്ക് വഴി തെളിച്ചത്.

വേർ പിരിയലിന് ശേഷം ഇപ്പോൾ യാതൊന്നും ചെയ്യാനില്ലെന്നും മടുപ്പാണെന്നുമായിരുന്നു താരത്തിന്‍റെ ആദ്യ പ്രതികരണം. എന്നാൾ ഈ അടുത്തു നൽകിയ അഭിമുഖത്തിൽ മറ്റൊരു പ്രണയബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.ഇതാണ് വിവാദങ്ങളിലേക്ക് എണ്ണ പകരുന്നത്.

1997ൽ ഒജാനി നോവയെയാണ് ജെന്നിഫർ ആദ്യമായി വിവാഹം കഴിക്കുന്നത്. പിന്നീട് 2001ൽ ക്രിസ് ജൂഡിനെയും 2004ൽ മാർക് ആന്‍റണിയെയും 2022ൽ ബെൻ അഫ്ലക്സിനെയും വിവാഹം കഴിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com