കമുകറ സംഗീത പുരസ്കാരം ജെറി അമൽദേവിന്

കമുകറ പുരുഷോത്തമന്‍റെ ചരമവാർഷികദിനമായ 26ന് തിരുവനന്തപുരം ബിഷപ്പ് പെരേരേ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ കമൽ പുരസ്ക്കാര സമർപ്പണം നടത്തും.
ജെറി അമൽദേവ്
ജെറി അമൽദേവ്

തിരുവനന്തപുരം: കമുകറ സംഗീത പുരസ്കാരം സംഗീത സംവിധായകൻ ജെറി അമൽദേവിന്. 50,000 രൂപയും, ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാർഡ്. മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയിട്ടുള്ള സമഗ്ര സംഭാവനയ്ക്കായി പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തന്‍റെ സ്മരണയ്ക്കായി കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം നിർണയിച്ചത് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രാജസേനൻ, ടി.പി. ശാസ്‌തമംഗലം എന്നിവർ അംഗങ്ങളായ ജൂറിയാണ്.

കമുകറ പുരുഷോത്തമന്‍റെ ചരമവാർഷികദിനമായ 26ന് തിരുവനന്തപുരം ബിഷപ്പ് പെരേരേ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ കമൽ പുരസ്ക്കാര സമർപ്പണം നടത്തും. തുടർന്ന് പിന്നണി ഗായകൻ സുദീപ് കുമാറിന്‍റെ നേത്യത്വത്തിൽ ഗായകരായ അപർണ രാജീവ്, സരിത റാം, കമുകറ ശ്രീകുമാർ, രാജീവ് ഒഎൻവി, വിമൽ, മീനാക്ഷി, അഭയ് എന്നിവർ പങ്കെടുക്കുന്ന "മഞ്ഞിൽ വിരിഞ്ഞ പൂവ് ' എന്ന സംഗീത പരിപാടി നടക്കും.

വാർത്താസമ്മേളനത്തിൽ ടി.പി. ശാസ്‌തമംഗലം, ഫൗണ്ടേഷൻ ഭാരവാഹികളായ രാജീവ് ഒ.എൻ.വി, പി.വി. ശിവൻ, കമുകറ ശ്രീകുമാർ, ഡി. ചന്ദ്രസേനൻ നായർ, ഡോ. ശ്രീലേഖ എന്നിവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com