തെന്നിന്ത്യൻ സിനിമകളുടെ ആരാധികയെന്ന് ജാൻവി; ശ്രീദേവിയുടെ പാത പിന്തുടർന്ന് മകളും തെലുങ്കിലേക്ക്

ജൂനിയർ എൻടിആർ നായകനാകുന്ന ദേവര എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് ജാൻവി തെന്നിന്ത്യൻ സിനിമയിലേക്ക് പ്രവേശിക്കുന്നത്.
ജാൻവി കപൂർ
ജാൻവി കപൂർ
Updated on

മുംബൈ: ബോളിവുഡ് ഭരിച്ചിരുന്ന താരസുന്ദരി ശ്രീദേവിയുടെ പാത പിന്തുടർന്ന് മകൾ ജാൻവി കപൂറും തെന്നിന്ത്യയിലേക്ക്. ജൂനിയർ എൻടിആർ നായകനാകുന്ന ദേവര എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് ജാൻവി തെന്നിന്ത്യൻ സിനിമയിലേക്ക് പ്രവേശിക്കുന്നത്. റാം ചരണിന്‍റെ അടുത്ത ചിത്രത്തിലും ജാൻവിയാണ് നായിക.

അമ്മയ്ക്ക് എൻടിആർ, രാം ചരൺ എന്നിവയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ അവരെപ്പോലെ കഴിവുള്ള അഭിനേതാക്കൾക്കൊപ്പം ജോലി ചെയ്യാൻ കഴിയുന്നത് തനിക്ക് ലഭിക്കുന്ന മികച്ച അവസരമാണ്.

ഈ അന്തരീക്ഷവും ഈ ഭാഷയുമെല്ലാം അമ്മയോട് കൂടുതൽ അടുപ്പിക്കുമെന്നും ജാൻവി പറഞ്ഞു. മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന ചിത്രത്തിലാണ് ജാൻവി അവസാനമായി അഭിനയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com