"ആ വട്ടമുഖമുള്ള കുട്ടിയാണ് മമ്മൂട്ടിയുടെ മകൾ"; കൗരവരിലെ രഹസ്യം വെളിപ്പെടുത്തി ജോഷി|Video

ആരാണ് മകൾ എന്ന് വെളിപ്പെടുത്താൻ ഒരുങ്ങുന്നുണ്ടെങ്കിലും ആന്‍റണി വേണ്ടെന്ന് വിലക്കുന്നതായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.
Joshy reveals a secret from Kauravar

"ആ വട്ടമുഖമുള്ള കുട്ടിയാണ് മമ്മൂട്ടിയുടെ മകൾ"; കൗരവരിലെ രഹസ്യം വെളിപ്പെടുത്തി ജോഷി

Updated on

ആരാധകരെ ഇപ്പോഴും കുഴക്കുന്ന സിനിമകളിൽ ഒന്നാണ് മമ്മൂട്ടി നായകനായ കൗരവർ. സിനിമയിൽ മമ്മൂട്ടിയുടെ മകൾ ആരാണെന്ന രഹസ്യം വെളിപ്പെടുത്താതെയാണ് സംവിധായകൻ ജോഷി സിനിമ അവസാനിപ്പിക്കുന്നത്. ലോഹിതദാസ് തി‌രക്കഥ രചിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു. കന്നഡ താരം വിഷ്ണു വർധനാണ് ഹരിദാസ് ഐപിഎസ് എന്ന പ്രധാന കഥാപാത്രമായി എത്തിയിരുന്നത്. തന്‍റെ രണ്ട് മക്കൾക്കൊപ്പം ശത്രുവായ ആന്‍റണിയുടെ (മമ്മൂട്ടി) മകളെ കൂടി വളർത്തുന്ന കഥാപാത്രമാണ് വിഷ്ണുവർധന്‍റേത്. ആരാണ് തന്‍റെ മകൾ എന്നറിയാത്തതിനാൽ ആ മൂന്നു പെൺമക്കളെയും ഒരുപോലെ സംരക്ഷിക്കുകയാണ് മമ്മൂട്ടി.

അവസാനം ആരാണ് മകൾ എന്ന് വെളിപ്പെടുത്താൻ ഒരുങ്ങുന്നുണ്ടെങ്കിലും ആന്‍റണി വേണ്ടെന്ന് വിലക്കുന്നതായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ആരാണ് മമ്മൂട്ടിയുടെ മകൾ എന്ന് ലോഹിതദാസോ ജോഷിയോ പിന്നീട് ഒരിക്കലും വെളിപ്പെടുത്തിയുമില്ല. എന്നാൽ ഇക്കാര്യത്തിൽ ലോഹിതദാസിനും ജോഷിക്കും കൃത്യമായ തീരുമാനമുണ്ടായിരുന്നുവെന്നും ചെറിയ സൂചനകൾ സിനിമയിലൂടെ നൽകിയിരുന്നെന്നുമാണ് ജോഷി വെളിപ്പെടുത്തുന്നത്.

ശ്രീക്കുട്ടി, നന്ദിനിക്കുട്ടി, പാറുക്കുട്ടി എന്നീ പെൺകുട്ടികളിൽ നന്ദിനിക്കുട്ടിയുടെ കഥാപാത്രത്തിനായി വട്ടമുഖമുള്ള പെൺകുട്ടിയെയാണ് തെരഞ്ഞെടുത്തത്.മറ്റു രണ്ടു പേർക്കും നീളൻ മുഖമായിരുന്നു. മമ്മൂട്ടിയുടെ മകളുടെ കുട്ടിക്കാലത്തിനു വേണ്ടി തെരഞ്ഞെടുത്തതും വട്ടമുഖമുള്ള കുട്ടിയെയായിരുന്നു. ഈ വ്യത്യാസം പ്രേക്ഷകർ മനസിലാക്കിയെടുക്കട്ടെ എന്നായിരുന്നു സംവിധായകന്‍റെ തീരുമാനം.

logo
Metro Vaartha
www.metrovaartha.com