

ബാദ്ഷാ, ഇഷ റിഖി
റാപ്പർ ബാദ്ഷായും പഞ്ചാബി നടി ഇഷ റിഖിയും വിവാഹമോചനം പ്രഖ്യാപിച്ചു. പരസ്പര ധാരണയോടെയാണ് വേർപിരിയാനുള്ള തീരുമാനമെടുത്തതെന്ന് ഇരുവരും അറിയിച്ചു.
2021ൽ പ്രണയത്തിലായ ഇരുവരും ഈ വർഷം മാർച്ചിലാണ് സ്വകാര്യ ചടങ്ങിൽ വച്ച് വിവാഹിതരായത്. തിങ്കളാഴ്ച ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് വിവാഹമോചന വിവരം പങ്കുവെച്ചത്.
“പരസ്പര ധാരണയോടെ വേർപിരിഞ്ഞ് വ്യത്യസ്ത വഴികളിലൂടെ മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചു. പരസ്പര ബഹുമാനത്തോടെയാണ് ഈ തീരുമാനമെടുത്തത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇക്കാര്യത്തിൽ ഞങ്ങളുടെ പ്രസ്താവന ഇതോടെ അവസാനിക്കുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് കൂടുതൽ ഊഹാപോഹങ്ങളോ അനുമാനങ്ങളോ നടത്തരുതെന്ന് ആത്മാർഥമായി അഭ്യർഥിക്കുന്നു”- ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
നാല് വർഷത്തോളം ഡേറ്റ് ചെയ്ത ശേഷമാണ് ബാദ്ഷായും ഇഷയും വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിയുമ്പോഴേക്കും പിരിയുകയായിരുന്നു. അതേസമയം വേർപിരിയാനുള്ള കാരണം ഇവർ വെളിപ്പെടുത്തിയിട്ടില്ല. 2021 പൊതുസുഹൃത്തുക്കളുടെ ഒരു പാർട്ടിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
നേരത്തെ ജാസ്മിൻ മസിഹുമായി ബാദ്ഷാ വിവാഹിതനായിരുന്നു. 2012ലായിരുന്നു വിവാഹം. 2020ൽ ഇരുവരും വിവാഹമോചിതരായി. 2017ൽ ജനിച്ച ജെസമി ഗ്രേസ് മസിഹ് സിങ് എന്ന മകളും ഇവർക്കുണ്ട്.