അംബാനിക്കു വേണ്ടി പാടിത്തകർത്ത് ജസ്റ്റിൻ ബീബർ; പ്രതിഫലം 83 കോടി രൂപ | Video

സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 50 കോടി രൂപ വരെയാണ് ബീബർ വാങ്ങാറുള്ളത്.
അംബാനിക്കു വേണ്ടി പാടിത്തകർത്ത് ജസ്റ്റിൻ ബീബർ
അംബാനിക്കു വേണ്ടി പാടിത്തകർത്ത് ജസ്റ്റിൻ ബീബർ

മുംബൈ: അനന്ത് അംബാനി- രാധി മെർച്ചന്‍റ് വിവാഹത്തിനു മുന്നോടിയായുള്ള സംഗീതിൽ പാടിത്തകർത്ത് പോപ് ഗായകൻ ജസ്റ്റിൻ ബീബർ. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിൽ വെള്ളിയാഴ്ചയാണ് ബീബർ പാടിത്തകർത്തത്. ശനിയാഴ്ച പുലർച്ചെ തന്നെ ബീബർ അമെരിക്കയിലേക്ക് മടങ്ങി. പ്രശസ്തമായ ബേബി ബീബറും ആരാധകരും ചേർന്നു പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളിയാഴ്ച രാവിലെയാണ് കനത്ത സുരക്ഷയോടെ ബീബർ മുംബൈയിലേത്തിയത്.

സംഗീതിൽ പാടുന്നതിനായി 83 കോടി രൂപയാണ് ബീബർ അംബാനിയിൽ നിന്ന് കൈപ്പറ്റിയത്. സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 50 കോടി രൂപ വരെയാണ് ബീബർ വാങ്ങാറുള്ളത്.

ജൂലൈ 12നാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹം. പ്രീ വെഡിങ്ങ് വിരുന്നിൽ റിയാന അടക്കമുള്ള പ്രശസ്തരായ ഗായകരെയാണ് അംബാനി പാടാനായി എത്തിച്ചിരുന്നത്. വരും ദിനങ്ങളിൽ റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡേൽ റേ എന്നിവരും പാടാൻ എത്തും.

Trending

No stories found.

Latest News

No stories found.