"ഈ നിമിഷത്തിനു വേണ്ടിയാണ് കാത്തിരുന്നത്"; ബിടിഎസ് തിരിച്ചെത്തുന്നു, തീയതി പ്രഖ്യാപിച്ചു

2022ൽ പ്രൂഫ് എന്ന ആൽബ‌മാണ് ബിടിഎസ് അവസാനമായി പുറത്തിറക്കിയത്.
K-pop band BTS to return with new album in March

ബിടിഎസ് തിരിച്ചെത്തുന്നു, തീയതി പ്രഖ്യാപിച്ചു

Updated on

മുംബൈ: ബിടിഎസ് ആരാധകർ കാത്തിരുന്ന ദിവസമെത്തി.. ഏറെ കാലത്തിനു ശേഷം ബിടിഎസ് സംഘം ഒരുമിച്ച് തയാറാക്കിയ മ്യൂസിക്കൽ ആൽബം മാർച്ച് 20ന് റിലീസ് ചെയ്യും. ബിടിഎസ് മാനേജ്മെന്‍റ് ബിഗ്ഹിറ്റ് ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം ബിടിഎസ് അംഗങ്ങളും സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കു വച്ചിട്ടുണ്ട്. മറ്റാരേക്കാളും അക്ഷമരായി ഈ നിമിഷത്തിനു വേണ്ടിയാണ് ഞങ്ങൾ കാത്തിരുന്നതെന്ന് ഗായകനായ ആർഎം സമൂഹമാധ്യമത്തിൽ കുറിച്ചു. 2022ൽ പ്രൂഫ് എന്ന ആൽബ‌മാണ് ബിടിഎസ് അവസാനമായി പുറത്തിറക്കിയത്.

അതിനു ശേഷം ഡൈനാമൈറ്റ്, ബട്ടർ എന്നീ ഗാനങ്ങൾ പുറത്തിറക്കിയിരുന്നു. തൊട്ടു പുറകേ ദക്ഷിണ കൊറിയൻ നിയമം പ്രകാരം ഒരു വർഷത്തെ നിർബന്ധിത സൈനക സേവനത്തിനായി ഗായകർ സൈന്യത്തിൽ ചേർന്നതോടെയാണ് ബിടിഎസ് താത്കാലികമായി പിരിച്ചു വിട്ടത്.

അന്നു മുതൽ ബിടിഎസ് അംഗങ്ങൾ ഒന്നിച്ച് തിരിച്ചു വരുന്ന വേദിക്കു വ‌േണ്ടി കാത്തിരിക്കുകയാണ് ബിടിഎസ് ആർമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ആരാധകർ. 7 പേരുള്ള ബിടിഎസ് സംഘം ആഗോളതലത്തിൽ തന്നെ ആരാധകരെ സൃഷ്ടിച്ചിരുന്നു. ആർഎം, ജിൻ, ജെ ഹോപ്, സുഗ, വി, ജിമിൻ, ജംഗ്കൂക് എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ഏഴു പേരുടെയും സ്വന്തം കൈപ്പടയിലുള്ള സന്ദേശവും പുറത്തു വിട്ടിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com