കാത്തിരിപ്പിനൊടുവിൽ സുബർക്കത്തിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടു മുട്ടും; നവാസിന്‍റെ പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി ഭാര്യ

ഇരുവരും ഒന്നിച്ചുള്ള വീഡിയോയിൽ നവാൻ ആലപിച്ച ഗാനം ഉൾപ്പെടുത്തിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്
kalabhavan navas birthday wife emotional note

കാത്തിരിപ്പിനൊടുവിൽ സുബർക്കത്തിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടു മുട്ടും; നവാസിന്‍റെ പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി ഭാര്യ

Updated on: 

നടൻ കലാഭവൻ നവാസിന്‍റെ പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി ഭാര്യ രഹന നവാസ്. ഇരുവരും ഒന്നിച്ചുള്ള വീഡിയോയിൽ നവാൻ ആലപിച്ച ഗാനം ഉൾപ്പെടുത്തിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

"ഇന്ന് August 10 നവാസ്ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവിൽ സുബർക്കത്തിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടു മുട്ടും. ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും", എന്നാണ് രഹന കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും വേണ്ടി പ്രാർഥിച്ചുകൊണ്ട കമന്‍റുമായി എത്തിയിരിക്കുന്നത്.

2025 ഓഗസ്റ്റ് 1 നാണ് നവാസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ വച്ചാണ് നവാൻ മരിച്ചത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം.

logo
Metro Vaartha
www.metrovaartha.com