ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ കല്യാണി പ്രിയദർശനും; ആദ്യസ്ഥാനം പുതുമുഖങ്ങൾക്ക്

ആമിർ ഖാനാണ് പട്ടികയിൽ മൂന്നാമതുള്ളത്. ഇഷാൻ ഖട്ടർ, ലക്ഷ്യ എന്നിവർക്കെല്ലാം പിറകിൽ ആറാം സ്ഥാനത്താണ് രശ്മിക
kalyani priyadarshan in popular indian star list

അനീറ്റ് പദ്ദ, അഹാൻ പാണ്ഡേ,കല്യാണി പ്രിയദർശൻ

Updated on

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ താരങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങൾ സ്വന്തമാക്കി പുതുമുഖ താരങ്ങളായ അഹാൻ പാണ്ഡേയും അനീറ്റ് പദ്ദയും. ഐഎംഡിബി ആണ് 2025ലെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. യഷ് രാജ് ഫിലിംസ് നിർമിച്ച സെയ്യാര എന്ന ചിത്രത്തിലെ കപ്രധാന കഥാപാത്രങ്ങളെയാണ് അഹാനും അനീറ്റും അവതരിപ്പിച്ചത്.

ചിത്രത്തിന്‍റെ സംവിധായകൻ മോഹിത് സൂരിയും ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ഉണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ജനപ്രിയ താരങ്ങളിൽ ഒന്നാമനായി തെരഞ്ഞെടുക്കപ്പെടുക എന്നത് സ്വപ്നത്തിന് സമാനമാണെന്ന് അഹാൻ പാണ്ഡേ പറയുന്നു.

ആമിർ ഖാനാണ് പട്ടികയിൽ മൂന്നാമതുള്ളത്. ഇഷാൻ ഖട്ടർ, ലക്ഷ്യ എന്നിവർക്കെല്ലാം പിറകിൽ ആറാം സ്ഥാനത്താണ് രശ്മിക മന്ദാന. തൊട്ടു താഴെ മലയാളികളുടെ പ്രിയ താരം കല്യാണി പ്രിയദർശനും ഇടം പിടിച്ചിട്ടുണ്ട്. തൃപ്തി ദിമ്രി, രുക്മണി വസന്ത്, ഋഷഭ് ഷെട്ടി എന്നാവരാണ് പത്തു പേരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു താരങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com