അതിമനോഹരിയായി സാനിയ, വീണ്ടും ട്രെൻഡ് സെറ്ററാവാൻ 'കല്യാണി', പുതിയ പതിപ്പിൽ ശ്രേയ ഘോഷാലും

അർജൻ, കെഡിഎസ്, ഫിഫ്റ്റി 4, റോൺ എന്നിവർക്കൊപ്പം ശ്രേയ ഘോഷാലും ഗാനം ആലപിക്കുന്നുണ്ട്

ഇൻസ്റ്റഗ്രാം റീലുകളിൽ ട്രെൻഡിങ്ങായി മാറിയ കല്യാണി എന്ന ഇൻഡി പോപ് ഗാനത്തിന്‍റെ പുതിയ പതിപ്പ് പുറത്ത്. പ്രമുഖ ഗായിക ശ്രേയ ഘോഷാലിന്‍റെ ശബ്ദവും ഉൾപ്പെടുത്തിക്കൊണ്ടാണ് ഗാനം എത്തിയിരിക്കുന്നത്. നടി സാനിയ അയ്യപ്പനാണ് മറ്റൊരു ആകർഷണം. കല്യാണിയായി നിറഞ്ഞു നിൽക്കുകയാണ് സാനിയ ഈ ഗാനത്തിൽ.

അർജൻ, കെഡിഎസ്, ഫിഫ്റ്റി 4, റോൺ എന്നിവർക്കൊപ്പം ശ്രേയ ഘോഷാലും ഗാനം ആലപിക്കുന്നുണ്ട്. മലയാളം വരികളും ഹിന്ദി വരികളുമായ ശ്രേയ ഘോഷാൽ പാടിയിരിക്കുന്നത്. അതീവ മനോഹരിയായാണ് ഗാനത്തിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്. സർവാഭരണ വിഭൂഷിതമായി കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയതാണ് സാനിയയുടെ ഒരു ലുക്ക്. കൂടാതെ ചടുലമായ ചുവടുകളോടെ താരം ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്. ഇത്രയും സുന്ദരിയായി സാനിയയെ എവിടെയും കണ്ടിട്ടില്ല എന്നാണ് കമന്‍റുകൾ.

ബെൻ ആണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. 2025 നവംബറിലായിരുന്നു ‘കല്യാണി’ ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. മലയാള ഇൻഡി സംഗീതത്തിലെ വലിയ വിജയമായിരുന്നു ഗാനം. 5 കോടിയിലധികം ആളുകളാണ് ഗാനം യുട്യൂബിൽ കണ്ടത്. ഇൻസ്റ്റഗ്രാം റീലുകളിലും ഗാനം ട്രെൻഡിങ്ങായിരുന്നു.

logo
Metro Vaartha
www.metrovaartha.com