നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലി, വേഷം മാറ്റണം; കങ്കണ റണാവത്ത്

പുതിയ സിനിമയിലെ തന്‍റെ നഴ്സിങ് വേഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കങ്കണ ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
Kangana Ranaut says nursing the most sexualized job

കങ്കണ റണാവത്ത്

Updated on

നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയെന്ന് നടി കങ്കണ റണാവത്ത്. തന്‍റെ പുതിയ സിനിമയായ ഭാരത് ഭാഗ്യ വിധാതയിൽ നഴ്സായിട്ടാണ് നടി അഭിനയിക്കുന്നത്. 26/11 മുംബൈ ഭീകരാക്രമണത്തില്‍ ആക്രമണം നേരിടേണ്ടി വന്ന ആശുപത്രിയാണ് മുംബൈയിലെ കാമ ആശുപത്രി. ആക്രമണത്തിനിടയിലും ആശുപത്രിയിലെ രോഗികളെ പരിചരിച്ചിരുന്ന നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് നടിയുടെ വിവാദ പരാമർശം.

നഴ്സുന്മാരുടെ ജീവിത സാഹചര്യം മാറണമെന്നും നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണെന്നുമാണ് കങ്കണ പറയുന്നത്. അവരുടെ ജീവിതത്തേക്കാള്‍ ആളുകള്‍ അവരെ എങ്ങനെ കാണുന്നുവെന്നതിലാണ് മാറ്റം വരേണ്ടത്. ഏറ്റവും കൂടുതല്‍ ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണിത്. ഹാലോവീനില്‍ നഴ്‌സിന്‍റെ വേഷത്തിലാണ് ആളുകള്‍ വരുന്നത്. അവരെക്കുറിച്ച് തമാശ പറയും. മതിയായ വേദനമില്ല. ജോലിഭാരം കൂടുതലാണ്. ലൈംഗികവത്കരിക്കപ്പെടുന്നു

നഴ്‌സുമാരുടെ ഡ്രസ് കോഡ് ബ്രിട്ടീഷ് കാലത്തു നിന്നുള്ളത്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം. മുകളിലൊരു കോട്ട് ഇട്ടാല്‍ മതി. എന്നാല്‍ നഴ്‌സുമാര്‍ക്ക് യൂണിഫോമുണ്ട്. ചൂടാണെങ്കിലും തണുപ്പാണെങ്കിലും അവരത് ധരിക്കണം. അതിനൊരു ബ്രിട്ടീഷ് ലുക്കാണ്. ഈ തൊപ്പിയും ബെൽറ്റുമൊക്കെ ഒന്നും രണ്ടും ലോകമഹായുദ്ധകാലത്തെ യുഎസ് നേവിയിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടുള്ളതാണ്' കങ്കണ പറയുന്നു.

കങ്കണയുടെ ഈ പ്രതികരണം രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. നിരവ ധി പേരാണ് കങ്കണയ്ക്കെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com