കൈയിൽ തണ്ണിമത്തൻ ബാഗ്; കാൻസ് ചലച്ചിത്രമേളയിൽ പലസ്തീനെ പിന്തുണച്ച് കനി കുസൃതി

ഐവറി നിറത്തിൽ മുട്ടോളം ഇറക്കമുള്ള ഫ്രോക്കിൽ കൈയിൽ തണ്ണിമത്തൻ ബാഗുമായി നിൽക്കുന്ന കനി കുസൃതിയുടെ ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പോസ്റ്റുകൾ ഇട്ടിരിക്കുന്നത്.
കനി കുസൃതി കാൻസ് വേദിയിൽ
കനി കുസൃതി കാൻസ് വേദിയിൽ

കാൻസ്: കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യ ചിഹ്നമായി കണക്കാക്കുന്ന തണ്ണിമത്തൻ ബാഗുമായി എത്തി കനി കുസൃതി. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്‍റെ സ്ക്രീനിങ്ങിനായി എത്തിയപ്പോഴാണ് കനി കൃസൃതി പലസ്തീനോടുള്ള ഐക്യദാർഢ്യം ബാഗിലൂടെ വ്യക്തമാക്കിയത്. ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് പലസ്തീൻ പതാകയിലുള്ളത്. ഇതിനു സമാനമായതു കൊണ്ടാണ് തണ്ണിമത്തൻ പലസ്തീൻ ഐക്യദാർഢ്യചിഹ്നമായി ഉപയോഗിക്കാൻ തുടങ്ങിയത്.

1967 ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിന്‍റെയും ഗാസയുടെയും കിഴക്കന്‍ ജറുസലേമിന്‍റെയും നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തപ്പോള്‍, അധിനിവേശ പ്രദേശങ്ങളില്‍ പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാക്കിയിരുന്നു. ഇത് മറികടക്കാനാണ് പലസ്തീനികള്‍ തണ്ണിമത്തന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.

ഐവറി നിറത്തിൽ മുട്ടോളം ഇറക്കമുള്ള ഫ്രോക്കിൽ കൈയിൽ തണ്ണിമത്തൻ ബാഗുമായി നിൽക്കുന്ന കനി കുസൃതിയുടെ ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പോസ്റ്റുകൾ ഇട്ടിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com