തന്‍റെ ഭർത്താവ് 19 വർഷം മുൻപ് ലോകചാമ്പ്യനായിരുന്നെന്ന് കരീന; അമ്പരന്ന് എഫ്1 ചാമ്പ്യൻ

ഫോർമുല 1 ഡ്രൈവർ ലാൻഡോ നോറിസുമായുള്ള അഭിമുഖത്തിനിടെയാണ് കരീനയുടെ തള്ള്
kareena kapoor interview with formula 1 driver

കരീന കപൂർ, ലാൻഡോ നോറിസ്

Updated on: 

'19 വർഷം മുൻപ് എന്‍റെ ഭർത്താവ് ലോക ചാമ്പ്യനായിരുന്നു.'- പറയുന്നത് മുൻ ലോക ചാമ്പ്യന്‍റെ ഭാര്യ അല്ല, നടി കരീന കപൂറാണ്. ഫോർമുല 1 ഡ്രൈവർ ലാൻഡോ നോറിസുമായുള്ള അഭിമുഖത്തിനിടെയാണ് കരീനയുടെ തള്ള്. ഇത് കേട്ട് അമ്പരക്കുന്ന എഫ് 1 ചാമ്പ്യന്‍റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സിംഗപ്പൂർ ഗ്രാൻപ്രീക്കു മുന്നോടിയായാണ് ലാൻഡോ നോറിസിന്‍റെ അഭിമുഖം പുറത്തുവന്നത്. ഗൂഗിൾ ഇന്ത്യ പുറത്തുവിട്ട അഭിമുഖത്തിന്‍റെ പ്രമോ വിഡിയോയിലാണ് കരീനയുടെ തള്ള്. ഭർത്താവ് സെയ്ഫ് അലി ഖാനെക്കുറിച്ച് തന്നെയാണ് കരീന പറയുന്നത്. പക്ഷേ, സിനിമയിലെ കഥാപാത്രത്തിന്‍റെ കാര്യമാണെന്ന് മാത്രം. 2007ൽ പുറത്തിറങ്ങിയ തരറംപം എന്ന ഹിന്ദി ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചാണ് കരീന പരാമർശിച്ചത്. ഇത് കേട്ട് നമ്മൾ ഏറെക്കുറെ ഒരുപോലെയാണ് എന്നായിരുന്നു ലാൻഡോ നോറിസിന്‍റെ മറുപടി.

രസകരമായ ചോദ്യങ്ങളാണ് ലാൻഡോ നോറിസിനോട് കരീന ചോദിക്കുന്നത്. റേസിങ് കരിയറിനെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമെല്ലാം നടി ചോദിക്കുന്നുണ്ട്. സിംഗപ്പൂർ ഗ്രാൻപ്രിയിൽ കരീന ഔദ്യോഗികമായി പങ്കാളിയാണ്. മക്ലാരൻ ഫോർമുല വൺ ടീമിന്‍റെ ആരാധക കൂട്ടായ്മയായ പപ്പായ ഫാമിലിയുടെ ഭാഗമായാണ് കരീന പ്രവർത്തിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com