അജ്റഖ് കുർത്തയിൽ തിളങ്ങി കരീന കപൂർ; വില കേട്ടാൽ ഞെട്ടും

ഒരു ജ്വല്ലറി ബ്രാൻഡിന്‍റെ ഉദ്ഘാടനത്തിനു വേണ്ടി എത്തിയപ്പോൾ കരീന ധരിച്ചിരുന്ന കുർത്തയാണ് സമൂഹമാധ‍്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷ‍യം.
kareena kapoor kurta set become viral

കരീന കപൂർ

Updated on: 

ഇന്ത‍്യയിലൊട്ടാകെ ആരാധകരുള്ള ബോളിവുഡ് താരമാണ് കരീന കപൂർ. ഫാഷന്‍റെ കാര‍്യത്തിൽ ഇന്ന് കരീനയെ വെല്ലാൻ മറ്റു നടിമാരുണ്ടോയെന്ന് സംശയമാണ്. ഇപ്പോഴിതാ ഒരു ജ്വല്ലറി ബ്രാൻഡിന്‍റെ ഉദ്ഘാടനത്തിനു വേണ്ടി എത്തിയപ്പോൾ കരീന ധരിച്ചിരുന്ന കുർത്തയാണ് സമൂഹമാധ‍്യമങ്ങളിൽ ചർച്ചാവിഷ‍യം.

ദേബ‍്യാനി ആന്‍റ് കമ്പനിയുടെ ഹാൻഡ്ലൂം കുർത്ത സെറ്റാണ് കരീന ധരിച്ചിരുന്നത്. ഇൻഡിഗോ അജ്റഖ് പ്രിന്‍റിലുള്ള ഈ കുർത്തയ്ക്ക് കമ്പനിയുടെ ഔദ‍്യോഗിക വെബ്സൈറ്റിൽ 98,000 രൂപയാണ് വില.

സർദോസി വർക്കുകൾ കുർത്തയുടെ ഫ്രണ്ടിലും സ്ലീവുകളിലും ഹെമ്മിലും കാണാം. ഇതിനൊപ്പം തന്നെ ത്രെഡ് വർക്കും ഉണ്ടെന്നുള്ളതാണ് പ്രത‍്യേകത. തന്‍റെ ഇന്‍റസ്റ്റഗ്രാം പേജിൽ കരീന ഈ ചിത്രങ്ങൾ പങ്കുവച്ചതോടെ നിരവധി പേരാണ് മനോഹരമായെന്ന് കമന്‍റ് ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com