"അണ്ണന്‍റെയും അണ്ണിയുടെയും ലവ് കുറച്ച് ഓവറാണ്, ഇവർ കാരണം എനിക്ക് കിട്ടിയ അടി പുറത്തുപറയാൻ പറ്റില്ല": കാർത്തി

"അണ്ണി ആ റിലേഷൻഷിപ്പിനുവേണ്ടി എടുക്കുന്ന എഫർട്ടുണ്ട്. അത് മറ്റാർക്കും ചെയ്യാൻ പറ്റില്ല"
karthi about suriya jyothika love

കാർത്തി, സൂര്യയും ജ്യോതികയും

Updated on: 

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരജോഡികളാണ് സൂര്യയും ജ്യോതികയും. അടുത്തിടെ ഇവർ 20ാം വിവാഹവാർഷികം ആഘോഷിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു. വീണ്ടും വിവാഹം കഴിച്ചുകൊണ്ടാണ് ഇവർ തങ്ങളുടെ പ്രണയം ആഘോഷമാക്കിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൂര്യയുടെയും ജ്യോതികയുടെയും സ്നേഹത്തെക്കുറിച്ച് സഹോദരൻ കാർത്തി പറഞ്ഞ വാക്കുകളാണ്. ഇവർ പരസ്പരം കാണിക്കുന്ന സ്നേഹം തനിക്കടക്കം വലിയ തിരിച്ചടിയാണ് എന്നാണ് കാർത്തി തമാശയായി പറഞ്ഞത്. സൂര്യയുടെ പുതിയ ചിത്രം സീനിന്‍റെ പ്രമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു കാർത്തി.

"കാക്ക കാക്ക സിനിമ മുതൽ ഇവരുടെ കെമിസ്ട്രി സ്പെഷ്യലാണ്. അടുത്തിടെ ഇവർ സ്കോട്ലൻഡിലേക്ക് വരാൻ പറഞ്ഞു. അവിടെ എത്തിയപ്പോൾ സർപ്രൈസിനു മേലെ സർപ്രൈസ്. ഇവരുടെ പ്രണയം തുടർന്നുകൊണ്ടിരിക്കുകയാണ്. അണ്ണി ആ റിലേഷൻഷിപ്പിനുവേണ്ടി എടുക്കുന്ന എഫർട്ടുണ്ട്. അത് മറ്റാർക്കും ചെയ്യാൻ പറ്റില്ലെന്നാണ് ഞാൻ കരുതുന്നത്. അണ്ണി വേറെ ലെവലാണ്."- കാർത്തി പറഞ്ഞു.

സ്കോട്‌ലൻഡിലെ ആഘോഷത്തിലെ മനോഹരമായ ഒരു നിമിഷം പങ്കുവയ്ക്കാമോ എന്ന് അവതാരക ചോദിച്ചപ്പോൾ കാർത്തിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു,- "ഇവരുടെ രണ്ടുപേരുടെയും ലവ് ഓവറാണ്. അന്ന് അവിടെ വന്ന മറ്റ് എല്ലാ കപ്പിൾസിനും നല്ല അടിയായിരുന്നു. എനിക്കൊക്കെ കിട്ടിയ അടിയെക്കുറിച്ച് പുറത്തുപറയാൻ പറ്റില്ല. ഇവരുടെ സ്നേഹം കണ്ടശേഷം പലവീട്ടിലും ഭർത്താക്കന്മാർക്ക് ചോറി കിട്ടുന്നില്ല എന്നാണ് കേട്ടത്. എങ്ങനെ സ്നേഹിക്കണമെന്ന് ഇവരെക്കണ്ട് പഠിക്കാനാണ് പറയുന്നത്. തമാശ മാറ്റിവച്ചാൽ, അവരുടെ സ്നേഹം അതിമനോഹരമാണ്."