ഇളയരാജയുടെ ഈണത്തിൽ ആക്ഷൻ വിരുന്നൊരുക്കാൻ കാർത്തിക് സുബ്ബരാജ്; 'ദൊറോത്തി'യായി കീർത്തി സുരേഷ്, ടീസർ പുറത്ത്

കാർത്തിക് സുബ്ബരാജിന്‍റെ പത്താം ചിത്രമാണിത്
karthik subbaraj 10th film dorothy teaser out starring keerthy suresh

ചിത്രത്തിൽ നിന്നും

Updated on

മാസ് എന്‍റർടെയ്നർ ചിത്രങ്ങൾ ഒരുക്കി പ്രേക്ഷകനെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കുന്ന സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. മഹാൻ, പേട്ട, എന്നീ ചിത്രങ്ങളിലൂടെയെല്ലാം അദ്ദേഹം അത് തെളിയിച്ചതാണ്. ഇപ്പോഴിതാ കാർത്തിക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.

ദൊറോത്തി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാള നടി കീർത്തി സുരേഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാർത്തിക് സുബ്ബരാജിന്‍റെ പത്താം ചിത്രമാണിത്. സോഷ‍്യൽ മീഡിയയിലൂടെ ധനുഷാണ് ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന‍്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. കീർത്തി സുരേഷിനു പുറമെ സാനന്ത്, റിഷികാന്ത് എന്നിവരാണ് പ്രധാന വേഷം കൈകാര‍്യം ചെയ്യുന്നത്. സെപ്റ്റംബർ 25ന് ആഗോള തലത്തിൽ ചിത്രം റിലീസ് ചെയ്യും.

ടൊറന്‍റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്‍റെ വേൾഡ് പ്രീമിയർ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഏറെനാളുകളായി തന്‍റെ മനസിലുണ്ടായിരുന്ന ചിത്രമാണിതെന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് സോഷ‍്യൽ മീഡിയയിൽ കുറിച്ചത്.

ഇളയരാജയാണ് സംഗീത സംവിധാനം. കാർത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ തന്നെ ദമ്മം ഫിലിംസിന്‍റെ ബാനറിൽ ജിയോ സ്റ്റുഡിയോസ്, സിഖ‍്യ എന്‍റർടെയ്ൻമെന്‍റ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com