അവധി ആഘോഷിച്ച് താരദമ്പതികൾ: കാവ്യയുടെയും ദിലീപിന്‍റെയും റൊമാന്‍റിക് റീൽ വൈറൽ!

പാപ്പി അപ്പച്ചാ" എന്ന ചിത്രത്തിലെ 'തമ്മിൽ തമ്മിൽ എന്ന ഗാനത്തിന്‍റെ കോറസും ചേർത്താണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്
 kavya dileep romantic reel gone viral

കാവ്യയുടെയും ദിലീപിന്‍റെയും റൊമാന്‍റിക് റീൽ വൈറൽ

Updated on

സിനിമാ സ്റ്റൈലിലുള്ള താരദമ്പതികളുടെ റീലാണ് ഇപ്പോൾ വൈറൽ. അവധി ആഘോഷിക്കുന്നതിനിടെ ചിത്രീകരിച്ച കാവ്യയുടെയും ദിലീപിന്‍റെയും റീലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'പാപ്പി അപ്പച്ചാ" എന്ന ചിത്രത്തിലെ 'തമ്മിൽ തമ്മിൽ എന്ന ഗാനത്തിന്‍റെ കോറസും ചേർത്താണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

സൈക്കിളിലും ബോട്ടിലും പോവുന്ന ദിലീപിനെ കൈവീശി പുഞ്ചിരിയോടെ നിൽക്കുന്ന കാവ്യ മാധാവൻ. ഒരു കാലത്ത് സിനിമയിലെ ഹിറ്റ് ജോഡികളായിരുന്ന ഇരുവരെയും വീണ്ടും കണ്ടുവെന്നാണ് ആരാധകർ പറയുന്നത്.

ഇരുവരുടെയും റീൽ നിമിഷ നേരംകൊണ്ടാണ് വൈറലായത്. കാവ്യ മാധവന്‍റെ ഫാൻ പേജിലാണ് വിഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. ഇനിയും ഇരുവരും ഒന്നിച്ചുള്ള സിനിമ വരണമെന്നും കാത്തിരിക്കുന്നുവെന്നും വീഡിയോയ്ക്ക് താഴെ ആളുകൾ കമന്‍റു ചെയ്യുന്നു.

logo
Metro Vaartha
www.metrovaartha.com