'കാന്താര' ഷൂട്ടിങ്ങിനിടെ പക്ഷാഘാതം; 'കെജിഎഫ്' താരം ദിനേശ് മംഗളൂരു അന്തരിച്ചു

തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
KGF actor Dinesh Mangaluru passes away

ദിനേശ് മംഗളൂരു

Updated on

ന്യൂഡൽഹി: പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും ആർട് ഡയറക്റ്ററുമായ ദിനേശ് മംഗളൂരു അന്തരിച്ചു. 55 വയസ്സായിരുന്നു. കെജിഎഫ്, കിച്ച, കിറുക്ക് പാർട്ടി എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ദിനേശിന് കാന്താരയുടെ ഷൂട്ടിങ്ങിനിടെയാണ് ആദ്യമായി പക്ഷാഘാതമുണ്ടായത്. ബംഗളൂരുവിലെ ചികിത്സയെത്തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായി.

തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഭാരതിയാണ് ഭാര്യ. പവൻ, സജ്ജൻ എന്നീ ര‌ണ്ടു മക്കളുമുണ്ട്. ചൊവ്വാഴ്ച ലാഗേറിലെ വസതിയിൽ ഭൗതികദേഹം പൊതു ദർശനത്തിന് വക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കെജിഎഫിൽ ബോംബേ ഡോൺ ആയാണ് ദിനേശ് തിളങ്ങിയത്.

2004ൽ ശിവകാർത്തികേയൻ നായകനായ രാക്ഷസ എന്ന ചിത്രത്തിലൂടെ മികച്ച ആർട് ഡയറക്റ്റർക്കുള്ള കർണാടക സംസ്ഥാന പുരസ്കാരം നേടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com