"മലയാളിപ്പെണ്ണിനെ കല്യാണം കഴിച്ച് കേരളത്തിൽ താമസിക്കണം''; ആഗ്രഹം പങ്കു വച്ച് കിലി പോൾ

ഇൻസ്റ്റയിൽ സ്ഥിരമായി മലയാളം ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്താണ് മലയാളികൾക്കിടയിൽ ഉണ്യേട്ടൻ എന്ന പേരിൽ കിലി പോൾ പ്രശസ്തനായത്.
Kili Paul wants to marry Kerala girl

കിലി പോൾ

Updated on

മലയാളിപ്പെണ്ണിനെ കല്യാണം കഴിച്ച് കേരളത്തിൽ താമസിക്കണമെന്നാണ് ആഗ്രഹമെന്ന് ഇൻഫ്ലുവൻസർ കിലി പോൾ. ടാൻസാനിയക്കാരനായ കിലി പോളിന് ഇൻസ്റ്റഗ്രാമിൽ മലയാളി ആരാധകർ നിരവധിയാണ്. ഇന്നസെന്‍റ് എന്ന ചിത്രത്തിൽ അഭിനയിക്കാനായാണ് കിലി പോൾ കേരളത്തിലെത്തിയത്.

ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിനു ശേഷം സംസാരിക്കുമ്പോഴാണ് താൻ വിവാഹിതനല്ലെന്നും സിംഗിളാണെന്നും കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ താമസിക്കുമെന്നും കിലി പോൾ പറഞ്ഞത്. ഇൻസ്റ്റയിൽ സ്ഥിരമായി മലയാളം ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്താണ് മലയാളികൾക്കിടയിൽ ഉണ്യേട്ടൻ എന്ന പേരിൽ കിലി പോൾ പ്രശസ്തനായത്. കിലിപോളിനൊപ്പം സഹോദരിയും റീലുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

പുലിവാൽ കല്യാണത്തിലെ ആരു പറഞ്ഞു എന്ന ഗാനവും കിലി പോൾ ആരാധകർക്കു വേണ്ടി പാടി. ഇഷ്ടനടി ശോഭനയാണെന്നും മോഹൻലാൽ, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ എന്നിവരെയൊക്കെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അൽത്താഫും അനാർക്കലി മരക്കാറും മന്ദാകിനി എന്ന സിനിമ‍യ്ക്കു ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഇന്നസെന്‍റ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com