

നിഗൂഢതകളുടെ ചുരുളഴിച്ച് 'കിരാത'; ഭീകര ആക്ഷൻ ത്രില്ലർ
അച്ചൻകോവിലാറിന്‍റെ നിഗൂഡതകളിൽ, സംഭവിക്കുന്ന ഭീകരത നിറഞ്ഞ സംഭവങ്ങളുമായി കിരാത എന്ന ചിത്രം അണിഞ്ഞൊരുങ്ങുന്നു. പൂജ കഴിഞ്ഞ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്നു. ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി ഇടത്തൊടി ഭാസ്കരന്‍ (ബഹ്‌റൈൻ) നിര്‍മ്മിക്കുന്ന ചിത്രം, നവാഗതനായ റോഷന്‍ കോന്നി സംവിധാനം ചെയ്യുന്നു.
കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകർത്തുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അരിസ്റ്റോ സുരേഷിന്‍റെ വ്യത്യസ്ത ഗാനവും എല്ലാവരെയും ആകർഷിക്കും.
ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി,ഇടത്തൊടി ഭാസ്കരൻ ബഹ്‌റൈൻ നിർമ്മിക്കുന്ന കിരാത, ക്യാമറ, എഡിറ്റിംഗ്, സംവിധാനം - റോഷൻ കോന്നി,കഥ, തിരക്കഥ, സഹസംവിധാനം- ജിറ്റ ബഷീർ,ഗാനരചന- മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്.സംഗീതം- സജിത് ശങ്കർ. ആലാപനം- ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്.