ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കൃതി സനോൻ; കൂടെയുള്ളത് ആരെന്ന് തെരഞ്ഞ് സോഷ‍്യൽ മീഡിയ

ഇന്ത‍്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം കാണുന്നതിന്‍റെ ചിത്രം താരം തന്‍റെ സോഷ‍്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു
Actress Kriti Sanon shares pictures from the cricket stadium; Social media is searching for who is with her

കബീർ ബഹിയ, ഇരുവരുടെയും സുഹൃത്ത്, കൃതി സനോൻ

Updated on

ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് കൃതി സനോൻ. മിമി, ബറേലി കി ബർഫി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി സോഷ‍്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം താരം ഇന്ത‍്യ- ഇംഗ്ലണ്ട് ഏകദിന മത്സരം കാണാൻ ബിർമിങ്ഹാമിലെ സ്റ്റേഡിയത്തിലെത്തിയിരുന്നു. പക്ഷേ നടി ഒറ്റയ്ക്കായിരുന്നില്ല. കൂടെയുണ്ടാ‍യിരുന്നത് ആരാണെന്നതാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ ചർച്ചാ വിഷയം.

കൃതിയോടൊപ്പം ഉണ്ടായിരുന്നത് കാമുകൻ കബീർ ബഹിയയാണെന്നാണ് പുറത്തുവരുന്ന വിവരം. കൃതിയോടൊപ്പം മത്സരം കാണുന്ന ചിത്രങ്ങൾ കബീർ തന്‍റെ ഔദ‍്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കൃതിയും ഈ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെ ഇത് വൈറലായി മാറി.

കൃതിയുടെ 34ാം ജന്മദിനത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള അഭ‍്യൂഹങ്ങൾക്ക് ശക്തി കൂടിയത്. കൃതിയുടെ സഹോദരിയുടെ വിവാഹത്തിലും കബീർ പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടിലെ ബോർഡിങ് സ്കൂളിൽ പഠിച്ചു വളർന്ന കബീർ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ ആൻഡ് ടൂറിസം ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനാണ്. അദ്ദേഹത്തിന്‍റെ പിതാവ് കുൽജീന്ദർ ബഹിയയ്ക്കും സ്വന്തമായി ബിസിനസ് കമ്പനിയുണ്ട്. എന്നാൽ പ്രണയത്തിലാണെന്ന അഭ‍്യൂഹങ്ങൾക്കൊന്നും കൃതിയും കബീറും ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com