'തടിച്ചല്ലോ‍? ആളെ മനസിലാകുന്നില്ല'; ലക്ഷ്മി മേനോനെതിരേ ബോഡി ഷെയ്മിങ്

തമിഴ് നടൻ ഇമാനും കുടുംബത്തിനുമൊപ്പമുള്ള ലക്ഷ്മി മേനോന്‍റെ വിഡിയോ ആണ് പുറത്തുവന്നത്
lakshmi menon new video out, body shaming

ലക്ഷ്മി മേനോൻ

Updated on

ഒരുകാലത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ലക്ഷ്മി മേനോൻ. സൂപ്പർതാരങ്ങളുടെ നായികയായി എത്തി കൈയടി നേടിയിരുന്നു. എന്നാൽ കുറച്ചുനാളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. കഴിഞ്ഞ ദിവസം താരത്തിന്‍റെ പുതിയ വിഡിയോ പുറത്തുവന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

തമിഴ് നടൻ ഇമാനും കുടുംബത്തിനുമൊപ്പമുള്ള ലക്ഷ്മി മേനോന്‍റെ വിഡിയോ ആണ് പുറത്തുവന്നത്. പച്ച നിറത്തിലുള്ള പട്ടുസാരിയും സ്വർണാഭരണങ്ങളും അണിഞ്ഞാണ് താരം എത്തിയത്. ചിത്രങ്ങളിൽ ശരീരഭാരം വർധിച്ച രീതിയിലാണ് ലക്ഷ്മി മേനോനെ കാണുന്നത്. ഇതോടെ നടിയെ ബോഡിഷെയിം ചെയ്തുകൊണ്ടുള്ള പരാമർശങ്ങൾ വിഡിയോയ്ക്ക് താഴെ നിറയുകയാണ്.

നടിക്ക് വണ്ണം വെച്ചതുമായി ബന്ധപ്പെട്ടാണ് കമന്‍റുകളെല്ലാം. ലക്ഷ്മി മേനോനാണ് എന്ന് തിരിച്ചറിയാനാവുന്നില്ല എന്നാണ് കമന്‍റുകൾ. വല്ലാതെ വണ്ണം വച്ചെന്നും പറയുന്നവരുണ്ട്. ഇത്ര മാറ്റമുണ്ടാകാൻ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നവരുമുണ്ട്. കുറച്ചുനാളായി സോഷ്യൽ മീഡിയയിൽ നിന്നും അകന്നു നിൽക്കുകയാണ് താരം.

logo
Metro Vaartha
www.metrovaartha.com