ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

ഫോർട്ട് കൊച്ചിയിൽ അധികവും മുസ്ലീങ്ങളാണെന്നും കേരളം അപകടകരമായ അവസ്ഥയിലാണെന്നുമുള്ള ഉത്തരേന്ത്യൻ വ്ലോഗറുടെ വീഡിയോയ്ക്ക് താഴെ 'സാഡ് റിയാലിറ്റി' എന്നാണ് ദിയ കമന്‍റു ചെയ്തത്
Lali PM calls out Diya Krishna supporting hatred video against kerala

ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

Updated on: 

ഫോർട്ട് കൊച്ചിയിൽ അധികവും മുസ്ലീങ്ങളാണെന്നും കേരളം അപകടകരമായ അവസ്ഥയിലാണെന്നുമുള്ള ഉത്തരേന്ത്യൻ വ്ലോഗറുടെ വിദ്വേഷ പരാമർശത്തെ പിന്തുണച്ച നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷണയ്ക്കെതിരേ വിമർശനം കടുക്കുന്നു. ദിയയ്‌ക്കെതിരേ നടി ലാലി പിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലീങ്ങളെ തള്ളിപ്പറയുന്ന പലരേയും കണ്ടിട്ടുണ്ട്. അത് എന്താ നിങ്ങള്‍ക്ക് എന്‍റര്‍ടൈന്‍മെന്‍റിന് മാത്രം മതിയോ മുസ്ലിങ്ങള്‍? ഈയിടെ അഹാനായുടെ കല്യാണത്തിന്‍റെ അവതാരകനായത് ദുല്‍ഖര്‍ ആണെന്ന് വാര്‍ത്ത കണ്ടിരുന്നു. ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അതെന്നും ദിയയോടായി ലാലി ചോദിക്കുന്നു. ഫെയ്സ് ബുക്കിലൂടെയായിരുന്നു ലാലിയുടെ പ്രതികരണം.

Lali PM calls out Diya Krishna supporting hatred video against kerala
"ഫോർട്ട് കൊച്ചിയിൽ മുഴുവൻ മുസ്ലീങ്ങൾ, കേരളം അപകടാവസ്ഥയിൽ"; വിദ്വേഷ വീഡിയോയുമായി വ്ലോഗർ, പിന്തുണച്ച് ദിയ കൃഷ്ണ

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്.

കേരളത്തിൽ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെൺകുട്ടിയെ ഒരിക്കൽ ഞാൻ പരിചയപ്പെട്ടിരുന്നു. കോതമംഗലത്ത് മുസ്ലീങ്ങൾക്ക് സ്‌ഥലം കൊടുക്കാറില്ലെന്ന് എന്‍റെയൊരു ഫ്രണ്ട് ഒരിക്കൽ പറഞ്ഞ് കേട്ടിരുന്നു. മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ......

നിങ്ങൾക്ക് എന്‍റർടൈൻമെന്‍റിന് മാത്രം മതിയോ മുസ്ലിങ്ങൾ? ഈയിടെ അഹാനായുടെ കല്യാണത്തിന്‍റെ അവതാരകനായത് ദുൽക്കർ ആണെന്ന് വാർത്ത കണ്ടിരുന്നു. ദുൽക്കർ മുസ്ലീമാണെന്നറിയാതായിരുന്നോ അത്?

logo
Metro Vaartha
www.metrovaartha.com