'രാമായണ'യിലെ സീനുകൾ പ്രചരിപ്പിച്ചാൽ നിയമനടപടി; മുന്നറിയിപ്പുമായി അണിയറപ്രവർത്തകർ

സിനിമാ തിയെറ്ററിൽ നിന്ന് പകർത്തിയ നിരവധി സീനുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Legal action if scenes from 'Ramayana' are circulated

'രാമായണ'യിലെ സീനുകൾ പ്രചരിപ്പിച്ചാൽ നിയമനടപടി; മുന്നറിയിപ്പുമായി അണിയറപ്രവർത്തകർ

Updated on: 

‌ബിഗ്ബജറ്റ് ചിത്രം രാമായണയിൽ നിന്നുള്ള സീനുകൾ ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അണിയറപ്രവർത്തകർ. സിനിമാ തിയെറ്ററിൽ നിന്ന് പകർത്തിയ നിരവധി സീനുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നിർമാതാക്കളുടെ മുന്നറിയിപ്പ്.

ബോംബേ ഹൈക്കോടതിയുടെ ഉത്തരവുകൾ പ്രകാരം തിയെറ്ററിൽ നിന്ന് രംഗങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. പകർപ്പവകാശ നിയമലംഘനം, സിനിമാറ്റോഗ്രാഫ് ആക്റ്റ് , ഐടി ആക്റ്റ് എന്നിവ പ്രകാരം ഇത്തരം മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

നിതേഷ് തീവാരി സംവിധാനം ചെയ്യുന്ന ചിത്രം നമിത് മൽഹോത്രയാണ് നിർമിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണായി യഷും ആണ് തിരശീലയിൽ എത്തുന്നത്. നവംബർ 5നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം റിലീസ് ചെയ്തത്.